ബാബർ അസമിന്‍റെ കാർ തടഞ്ഞുനിർത്തി എക്‌സൈസ് പരിശോധന

നിയമലംഘനം നടത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലാഹോറിൽ എക്‌സൈസ് പരിശോധന നടന്നത്

Update: 2023-05-21 11:18 GMT
Editor : Shaheer | By : Web Desk

ലാഹോർ: പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന്റെ കാർ തടഞ്ഞുനിർത്തി എക്‌സൈസ് വകുപ്പ്. നിയമലംഘനം നടത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലാഹോറിൽ റെയ്ഡിനിറങ്ങിയതായിരുന്നു താരം.

ലാഹോറിലെ തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ ലിബർട്ടി ചൗക്കിലായിരുന്നു ബാബറിന്റെ ഔഡി താർ എക്‌സൈസ് സംഘം തടഞ്ഞുനിർത്തിയത്. കാറിനകത്ത് പരിശോധന നടത്തിയെങ്കിലും നിയമലംഘനങ്ങളൊന്നും കണ്ടെത്താനായില്ല. വാഹന രജിസ്‌ട്രേഷൻ, നികുതി അടച്ച രേഖകൾ ഉൾപ്പെടെയുള്ള സംഘം ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം കൃത്യമായി പാലിച്ചതായി വ്യക്തമായി.

Advertising
Advertising

അതേസമയം, കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റാൻ അന്വേഷണ സംഘം ബാബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹന ഗതാഗത നിയമത്തിൽ അനുശാസിക്കുന്നതിനെതിരായി വായിക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ചെറിയ അക്കങ്ങളിലാണ് നമ്പർ പ്ലേറ്റുണ്ടായിരുന്നത്.

ബാബർ പരിശോധനയുമായി പൂർണമായി സഹകരിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു. ഒടുവിൽ താരത്തിനൊപ്പം സെൽഫിയെടുത്താണ് എക്‌സൈസ് സംഘം മടങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ബാബറിനെ എക്‌സൈസ് തടഞ്ഞുനിർത്തി വിവരമറിഞ്ഞ് ആരാധകരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

Summary: Pakistan cricket captain Babar Azam stopped by Excise officers, while he was on a ride in his audi car in Lahore. the excise has asked him to change number plate

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News