മദ്യപിച്ച് കുക്കിങ് പാൻ കൊണ്ട് ഭാര്യയുടെ തലക്കടിച്ചു; മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ കേസ്

ക്രിക്കറ്റ് ബാറ്റുകൊണ്ടും മർദിച്ചെന്നും കാരണമില്ലാതെ തന്നെയും മകനെയും പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്

Update: 2023-02-05 05:38 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: മദ്യപിച്ചെത്തി ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ബാന്ദ്രയിലെ ഫ്ളാറ്റിൽ വച്ച് മദ്യപിച്ച് വഴക്കുണ്ടാക്കുകയും തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി ഭാര്യ ആൻഡ്രിയ ഹെവിറ്റ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

വിനോദ് കാംബ്ലിക്കെതിരെ ഐപിസി സെക്ഷൻ 324, 504 എന്നിവ പ്രകാരം കേസെടുത്തതായി ബാന്ദ്ര പൊലീസ് പറഞ്ഞു. പാചകം ചെയ്യാനുപയോഗിക്കുന്ന പാനിന്റെ പിടി എറിഞ്ഞതിനതുടർന്നാണ് ഭാര്യയുടെ തലക്ക് പരിക്കേറ്റത്. വിനോദ് കാംബ്ലി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ അസഭ്യം പറയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 നും 1.30 നും ഇടയിലാണ് സംഭവം. 12 വയസ്സുള്ള മകൻ കാംബ്ലിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അടുക്കളയിൽ പോയി പാൻ എടുത്ത് ഭാര്യക്ക് നേർക്ക് എറിയുകയായിരുന്നു. തലക്ക് പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടി.കാരണമില്ലാതെ തന്നെയും മകനെയും പീഡിപ്പിക്കുകയായിരുന്നുവെന്ന് വിനോദ് കാംബ്ലിയുടെ ഭാര്യ പരാതിയിൽ ആരോപിച്ചു. പാൻകൊണ്ട് അടിച്ചതിന് പിന്നാലെ ക്രിക്കറ്റ് ബാറ്റുകൊണ്ടും മർദിച്ചതായും ഭാര്യയുടെ പരാതിയിലുണ്ട്.

Advertising
Advertising

ഹൗസിംഗ് സൊസൈറ്റിയുടെ ഗേറ്റിൽ അതിക്രമിച്ച് കയറിയതിന് മുമ്പും വിനോദ് കാംബ്ലിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഈ സംഭവം.തുടർന്ന് ജാമ്യത്തിലിറങ്ങിയ കാംബ്ലി റെസിഡൻഷ്യൽ സൊസൈറ്റിയുടെ വാച്ച്മാനുമായും ചില താമസക്കാരുമായും വാക്കേറ്റം നടത്തിയിരുന്നതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, വിനോദ് കാംബ്ലിയുടെ പേരിൽ കേസ് മാത്രമാണ് എടുത്തതെന്നും അറസ്റ്റ് നടന്നില്ലെന്നും പൊലീസ് പറയുന്നു.




Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News