ടീമിൽ ഒരാളും യാഷ് ദയാലിനോട് സഹതാപം കാണിച്ചില്ല-രാഹുൽ തെവാട്ടിയ

കഴിഞ്ഞയാഴ്ച നടന്ന ത്രില്ലർ പോരാട്ടത്തിലാണ് യാഷ് ദയാൽ എറിഞ്ഞ അവസാന ഓവറിൽ തുടരെ അഞ്ച് സിക്‌സർ പറത്തി റിങ്കു സിങ് കൊൽക്കത്തയുടെ വിജയനായകനായത്

Update: 2023-04-14 13:01 GMT
Editor : Shaheer | By : Web Desk

അഹ്മദാബാദ്: കൊൽക്കത്തയുടെ റിങ്കു സിങ്ങിന്റെ സിക്‌സർ പ്രഹരത്തിനിരയായ ഗുജറാത്ത് പേസർ യാഷ് ദയാലിനെക്കുറിച്ച് പ്രതികരണവുമായി ഓൾറൗണ്ടർ രാഹുൽ തെവാട്ടിയ. കഴിഞ്ഞ സീസണിൽ ടീമിന്റെ കിരീടനേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ചയാളാണ് യാഷെന്ന് താരം പറഞ്ഞു. എന്നാൽ, കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിനുശേഷം യാഷിനോട് ടീമിൽ ഒരാളും സഹതാപം കാണിച്ചില്ലെന്നും തെവാട്ടിയ വെളിപ്പെടുത്തി.

'ഞങ്ങളുടെ പ്രധാന ബൗളർമാരിൽ ഒരാളായിരുന്നു അവൻ. കഴിഞ്ഞ തവണ നമ്മൾ ചാംപ്യന്മാരായതിൽ പ്രധാന പങ്കുവഹിച്ചയാളാണ്. കഴിഞ്ഞ വർഷം പുതിയ പന്തുകൊണ്ടും ഡെത്ത് ഓവറുകളിലും യാഷ് നന്നായി പന്തെറിഞ്ഞിരുന്നു.'-രാഹുൽ തെവാട്ടിയ മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

താരം ടീമിന് ചെയ്തത് ഒരു കളികൊണ്ട് മാറില്ല. ടീമിൽ ഒരാളും അദ്ദേഹത്തോട് സഹതാപം കാണിക്കാൻ പോയിട്ടില്ല. ഒരു കളി മോശമായി, അതു കരുതി വിഷമിക്കാൻ നിന്നാൽ കൂടുതൽ തളരുകയേയുള്ളൂവെന്നാണ് ഞാൻ അവനോട് പറഞ്ഞത്. പരിശീലനം തുടരുക. ആ ദിവസം ചെയ്യാനാകാത്തത് ചെയ്യാൻ നോക്കുക. നിന്റെ അവസരം വരും. ഇതിലും താഴെപ്പോകാനാകില്ലെന്നെല്ലാം ഞാൻ പറഞ്ഞു.'-തെവാട്ടിയ വെളിപ്പെടുത്തി.

കഴിഞ്ഞയാഴ്ച നടന്ന ത്രില്ലർ പോരാട്ടത്തിലാണ് യാഷ് ദയാൽ എറിഞ്ഞ അവസാന ഓവറിൽ തുടരെ അഞ്ച് സിക്‌സർ പറത്തി റിങ്കു സിങ് കൊൽക്കത്തയുടെ വിജയനായകനായത്. അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണ്ടപ്പോയായിരുന്നു റിങ്കുവിന്റെ ഹീറോയിസം.

Summary: "Nobody in the team gave him sympathy": Gujarat Titans' Rahul Tewatia on Yash Dayal after Rinku Singh's heroic 'five sixes'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News