അടുത്ത ടി20 ലോകകപ്പിൽ 20 ടീമുകൾ; ആലോചനയുമായി ഐ.സി.സി

നിലവില്‍ 16 ടീമുകള്‍ക്കാണ് T20 ലോകകപ്പില്‍ അവസരം ലഭിക്കുന്നത്.

Update: 2021-05-15 06:33 GMT

ട്വന്റി 20 ലോകകപ്പിൽ ടീമുകളുടെ പ്രാതിനിധ്യം കൂട്ടാൻ പദ്ധതിയുമായി ഐ.സി.സി. അടുത്ത ലോകകപ്പിലേക്ക് 20 ടീമുകളെ പങ്കെടുപ്പിക്കാൻ ആണ് ഐ.സി.സി ഇപ്പോൾ ആലോചിക്കുന്നത്. നിലവില്‍ 16 ടീമുകള്‍ക്കാണ് T20 ലോകകപ്പില്‍ അവസരം ലഭിക്കുന്നത്. 2024ഇൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ 20 ടീമുകളെ പരിഗണിക്കാൻ ഐ.സി.സി തയ്യാറാകുമെന്ന് ഇ.എസ്.പി.എൻ ക്രിക് ഇൻഫോ റിപോർട്ട് ചെയ്യുന്നു.

ക്രിക്കറ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. ഭാവിയില്‍ ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്ന വിലയിരുത്തലും ബി.സി.സി.ഐയുടെ നീക്കത്തിന് പിന്നിലുണ്ട്.

Advertising
Advertising

നിലവിലെ ഷെഡ്യൂൾ പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ വച്ചാണ് ടി20 ലോകകപ്പ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബറിലാകും ലോകകപ്പിന് തുടക്കമാകുക. എന്നാല്‍ രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ലോകകപ്പിൻ്റെ നടത്തിപ്പ് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ സീസണിലെ ഐ.പി.എല്‍ പാതി വഴിയില്‍ നിർത്തിവെക്കേണ്ടി വന്നിരുന്നു. അതേ സാഹചര്യം നിലനിൽക്കുന്നത് കൊണ്ട് തന്നെ ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News