ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം; മത്സരങ്ങൾ നടക്കുക അടച്ചിട്ട സ്റ്റേഡിയത്തിൽ

താരതമ്യേന കോവിഡ് വ്യാപനം ശ്രീലങ്കയിൽ കുറവാണെങ്കിലും ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്ക് കാണികളെ അനുവദിക്കേണ്ടതില്ലെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിന്റെ നിർദേശം.

Update: 2021-05-12 03:47 GMT
Advertising

ജൂലൈയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ മത്സരങ്ങൾ നടക്കുക അടച്ചിട്ട സ്റ്റേഡിയത്തിൽ. താരതമ്യേന കോവിഡ് വ്യാപനം ശ്രീലങ്കയിൽ കുറവാണെങ്കിലും ഇന്ത്യ- ശ്രീലങ്ക പരമ്പരയ്ക്ക് കാണികളെ അനുവദിക്കേണ്ടതില്ലെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിന്റെ നിർദേശം. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ ആണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

ലങ്കയിലെത്തുന്ന ഇന്ത്യൻ ടീം ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഇതില്‍ മൂന്ന് ദിവസം കടുപ്പമേറിയ ക്വാറന്റൈൻ ആണ്. മൂന്ന് ദിവസവും റൂമില്‍ തന്നെ കഴിയേണ്ടിവരും. അതിന് ശേഷം മാത്രമേ താരങ്ങള്‍ക്ക് പരിശീലനം നടത്താനുള്ള അനുമതിയുണ്ടാവൂ. ജൂലൈ അഞ്ചിനാണ് ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് യാത്ര തിരിക്കുന്നത്.

ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ വേദി നിശ്ചയിച്ചിട്ടില്ലെങ്കിലും കൊളംബോയാവും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുകയെന്നാണ് ലഭിയ്ക്കുന്ന വിവരം. മൂന്ന് വീതം ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലുമാണ് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുക.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News