സിറാജിന്റെ മിന്നലാക്രമണം; അസ്ഹറിനും ധോണിക്കും ശേഷം ചരിത്രമെഴുതുമോ രോഹിത്?

അവസാന മത്സരത്തിലെ രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന്റെ രണ്ട് മുൻനിര ബാറ്റർമാരായ ജോണി ബെയർസ്‌റ്റോ, ജോ റൂട്ട് എന്നിവരെ സിറാജ് കൂടാരം കയറ്റി

Update: 2022-07-17 10:28 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: 'ഫൈനൽ' പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. മത്സരത്തിലെ രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന്റെ രണ്ട് മുൻനിര ബാറ്റർമാരെ കൂടാരംകയറ്റിയിരിക്കുകയാണ് സിറാജ്. ഫോമിലുള്ള ഓപണർ ജോണി ബെയർസ്‌റ്റോ, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് താരം കൊയ്തത്. മൂന്ന് ഓവർ പിന്നിടുമ്പോൾ രണ്ടിന് 14 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

അവസാനത്തേത്തും നിർണായകവുമായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര നിലവിൽ സമനിലയിലാണ്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ഇന്നത്തെ മത്സരം ജയിച്ചാൽ അസ്ഹറുദ്ദീനും എം.എസ് ധോണിക്കും ശേഷം ഇംഗ്ലണ്ടിൽ ഒരു ദ്വിരാഷ്ട്ര പരമ്പര സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ നായകനുമാകും രോഹിത് ശർമ.

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് സിറാജ് അന്തിമ ഇലവനിൽ ഇടംപിടിച്ചത്. ബുംറയ്ക്ക് പരിക്കാണെന്നാണ് വിവരം. ഇന്ത്യൻ ഇലവൻ: രോഹിത് ശർമ(നായകൻ), ശിഖർ ധവാൻ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹൽ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

അവസാന മത്സരത്തിൽനിന്ന് ഒരു മാറ്റവുമില്ലാതെയാണ് ഇംഗ്ലണ്ട് ഇന്ന് ഇറങ്ങിയത്. ഇംഗ്ലീഷ് ഇലവൻ: ജേസൻ റോയ്, ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്‌ലർ(നായകൻ), ലിയാം ലിവിങ്‌സ്റ്റൺ, മോയിൻ അലി, ഡേവിഡ് വില്ലി, ക്രെയ്ഗ് ഒവേർട്ടൻ, ബ്രൈഡൻ കാഴ്‌സ്, റീസി ടോപ്ലി.

Summary: India vs England, 3rd ODI LIVE Score

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News