ഇത്തവണ ഐ.പി.എൽ സൗജന്യമായി കാണാം; സര്‍പ്രൈസുമായി ജിയോ

ഭോജ്പുരി, തമിഴ്, ബംഗാളി അടക്കം 11 ഭാഷകളിലാണ് ഇത്തവണ ഐ.പി.എൽ സംപ്രേഷണം ചെയ്യുന്നത്

Update: 2023-01-10 10:35 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഇത്തവണ ഐ.പി.എൽ സംപ്രേഷണം പൂർണമായും സൗജന്യമാക്കാൻ 'സ്‌പോർട്18'(വിയാകോം18). ജിയോ സിനിമ ആപ്പിലായിരിക്കും ടൂർണമെന്റിന്റെ ഡിജിറ്റൽ സംപ്രേഷണം. കമ്പനി വൃത്തത്തെ ഉദ്ധരിച്ച് 'എക്‌സ്‌ചേഞ്ച്4മീഡിയ' ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ, ഖത്തർ ലോകകപ്പ് 'ജിയോ സിനിമ'യിലൂടെ സൗജന്യമായാണ് സംപ്രേഷണം ചെയ്തിരുന്നത്.

ഉപയോക്താക്കളുടെ എണ്ണം 50 കോടിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സ്‌പോർട്‌സ്18'ന്റെ നീക്കം. ഭോജ്പുരി, തമിഴ്, ബംഗാളി അടക്കം 11 ഭാഷകളിലാണ് ഇത്തവണ സൗജന്യമായി ഐ.പി.എൽ സംപ്രേഷണം ചെയ്യാനിരിക്കുന്നത്. 2022ൽ ഹോട്‌സ്റ്റാർ ആറു ഭാഷകളിലാണ് മത്സരം സംപ്രേഷണം ചെയ്തിരുന്നത്.

ഇതാദ്യമായാണ് ഐ.പി.എൽ വ്യത്യസ്ത മീഡിയ സ്ഥാപനങ്ങൾ സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ വർഷം നടന്ന ലേലത്തിൽ ടെലിവിഷൻ സംപ്രേഷണാവകാശം 'സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കി'നും ഡിജിറ്റൽ സംപ്രേഷണാവകാശം 'വിയാകോം18'നും ആയിരുന്നു ലഭിച്ചത്. 20,500 കോടി രൂപയ്ക്കായിരുന്നു വിയാകോം ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്.

കൂടുതൽ പരസ്യദാതാക്കളെ പിടിക്കാനായും വമ്പൻ ഓഫറുകളാണ് വിയാകോം മുന്നോട്ടുവയ്ക്കുന്നത്. പരസ്യ, സ്‌പോൺസർഷിപ്പ് തുക വലിയ തോതിൽ കുറച്ചാണ് പുതിയ നീക്കം. അതേസമയം, ഡിജിറ്റൽ കരാർ തുക അനുസരിച്ച് ഒരു മത്സരത്തിന് 50 കോടി രൂപയായിരിക്കും വിയാകോമിന് ചെലവാകുക. മൊത്തം കരാർ തുകയുടെ പകുതി പോലും ടൂർണമെന്റിലൂടെ തിരിച്ചുപിടിക്കാനാകില്ലെന്നാണ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.

Summary: Viacom18 (Sports18) to stream IPL 2023 for free in 11 regional languages in 11 different languages, including Bhojpuri, Tamil and Bengali via Jio App

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News