ഒരേ സമയം രണ്ടു മത്സരം; ഐ.പി.എല്ലിലെ അവസാന മത്സരത്തില്‍ പുതിയ ട്വിസ്റ്റ്

ലീഗ് ഘട്ടത്തിലെ അവസാന ദിനം സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനേയും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസിനേയുമാണ് നേരിടുക.

Update: 2021-09-29 07:15 GMT
Advertising

ഐ.പി.എല്‍ അതിന്‍റെ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ പുതിയ ട്വിസ്റ്റ് കൊണ്ടുവരാന്‍ ഒരുങ്ങി ഐ.പി.എല്‍ ഗവേണിങ് കൌണ്‍സില്‍. ഒരേ സമയം രണ്ട് മത്സരങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. പ്ലേ ഓഫ് പ്രതീക്ഷകള്‍ മാറിമറിയുന്ന അവസാന ഘട്ടത്തിലെ അവസാന മത്സരങ്ങളിലാണ് പുതിയ പരീക്ഷണം വരാന്‍ പോകുന്നത്. വൈകിട്ട് 3 .30 ക്കും രാത്രി 7 .30 ക്കും നടക്കുന്ന രണ്ട് മത്സരങ്ങള്‍ ഒരേ സമയം 7 . 30 ക്ക് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ അവസാന ദിവസത്തെ രണ്ട് ലീഗ് സ്റ്റേജ് മത്സരങ്ങളും ഇന്ത്യൻ സമയം വൈകിട്ട് 7.30ന് തന്നെയായിരിക്കും നടക്കുകയെന്ന് ഉറപ്പായി.

അവസാന കളി വരെ പ്ലേ ഓഫ് സാധ്യതകള്‍ മാറിമറിയുന്ന ഐ.പി.എല്ലില്‍ പ്ലേഓഫ് ക്വാളിഫിക്കേഷനില്‍ ഏതെങ്കിലും ടീമിന് മുൻതൂക്കം ലഭിക്കാതെയിരിക്കാനാണ് കളികള്‍ ഒരേ സമയം മത്സരം നടത്തുന്നതെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.


സാധാരണയായി ഇന്ത്യൻ സമയം 3.30ന് ആദ്യ മത്സരവും 7.30 രണ്ടാം മത്സരവും ആണ് നടക്കുക. ലീഗ് ഘട്ടത്തിലെ അവസാന ദിനം സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനേയും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസിനേയുമാണ് നേരിടുക. ഒക്ടോബർ എട്ടിന് നടക്കുന്ന ഈ രണ്ട് മത്സരങ്ങളും പുതിയ നിര്‍ദേശത്തെതുടര്‍ന്ന് ഒരേ സമയമാകും നടക്കുക.

പോയിന്‍റ് ടേബിള്‍ അനുസരിച്ച് നിലവില്‍ ഏഴാം സ്ഥാനം വരെയുള്ള ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷകളുണ്ട്. ഒന്നും രണ്ടും സ്ഥാനത്തുള്ള ചെന്നൈയും ഡല്‍ഹിയും ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച മട്ടാണ്. മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂരിന് 12 പോയിന്‍റാണുള്ളത്. നാലും അഞ്ചും സ്ഥാനത്തുള്ള കൊല്‍ക്കത്തും മുംബൈക്കും പത്ത് പോയിന്‍റ് വീതവും. ആറാം സ്ഥാനത്ത് തുടരുന്ന പഞ്ചാബിനും ഏഴാം സ്ഥാനത്തുള്ള രാജസ്ഥാനും എട്ട് പോയിന്‍റുകള്‍ വീതവുമാണുള്ളത്. പത്ത് കളികളില്‍ നിന്ന് നാല് പോയിന്‍റ് മാത്രമുള്ള സണ്‍റൈസേഴ്സിന്‍റെ പ്രതീക്ഷകളെല്ലാം ഇതിനോടകം അവസാനിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News