ഐ.പി.എല്ലില്‍ വീണ്ടും കോവിഡ് ഭീഷണി; രണ്ട് ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ക്ക് കോവിഡ്

കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ താരമാണെന്നാണ് റിപ്പോര്‍ട്ട്.

Update: 2022-04-18 08:26 GMT
Advertising

ഐ.പി.എല്ലില്‍ വീണ്ടും കോവിഡ് ഭീഷണി. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിലെ രണ്ട് താരങ്ങള്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ താരമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി ടീം ഫിസിയോ ഫർഹർട്ടിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.  ഇതിനെത്തുടർന്നാണ് മറ്റ് താരങ്ങളെയും പരിശോധനക്ക് വിധേയരാക്കിയത്.

പഞ്ചാബ് കിംഗ്‌സിനെതിരെ പുനെയിൽ വെച്ചാണ് ക്യാപിറ്റൽസിന്‍റെ അടുത്ത മത്സരം. മത്സരത്തിന് രണ്ട് ദിവസം മുമ്പാണ് പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മത്സരത്തെ കോവിഡ് ബാധിക്കുമോ എന്നതിനെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. എന്നാൽ ഡല്‍ഹി ടീമിലെ മുഴുവൻ താരങ്ങളോടും സ്റ്റാഫുകളോടും ഇൻ-റൂം ക്വാറന്‍റൈനില്‍ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ക്യാപിറ്റൽസ് തിങ്കളാഴ്ച പൂനെയിലേക്ക് പോകാനുള്ള അവരുടെ യാത്ര മാറ്റവെച്ചിട്ടുണ്ട്. ത

കോവിഡിനെ തുടര്‍ന്ന് 2020 സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ മുഴുവനായും 2021 സീസണിലെ പകുതിയോളം ഇന്ത്യയ്ക്ക് പുറത്താണ് സംഘടിപ്പിച്ചിരുന്നത്. ഇത്തവണ രാജ്യത്ത് കോവിഡ് ഭീഷണി ഒഴിഞ്ഞതിനെത്തുടര്‍ന്ന് കാണികളെ പ്രവേശിപ്പിച്ചാണ് ടൂര്‍ണമെന്‍റ്  നടത്തുന്നത്. അതിനിടെയാണ് വീണ്ടും കോവിഡ് ആശങ്ക ഉയരുന്നത്. കോവിഡ് രൂക്ഷമായാല്‍ ടൂര്‍ണമെന്‍റ് വീണ്ടും പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വരുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

മഹാരാഷ്ട്രയിലാണ് ഇക്കുറി ഭൂരിഭാഗം കളികളും നിശ്ചയിച്ചിരിക്കുന്നത്. കളിക്കാര്‍ക്ക് കര്‍ശനമായ കേവിഡ് നിയന്ത്രണങ്ങളുമുണ്ട്. ബയോബബിള്‍ തെറ്റിക്കുന്ന കളിക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ബി.സി.സി.ഐ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ ഐ.പി.എല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ സംഘാടകര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യത.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News