'ഞാന്‍ നിങ്ങളെ മുമ്പെവിടെയോ കണ്ടിട്ടുണ്ടല്ലോ?' ഇന്‍റര്‍വ്യൂ ചെയ്യാനെത്തിയ ഭാര്യയോട് ബുംറ

അഭിമുഖത്തിനെത്തിയ ബുംറ ചോദ്യം ഇങ്ങോട്ട് വരുന്നതിന് മുമ്പ് തന്നെ ആദ്യ ചോദ്യം അങ്ങോട്ടെറിഞ്ഞു. "താങ്കളെ ഞാന്‍ മുമ്പെവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ...?'

Update: 2021-06-17 14:37 GMT

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ നാളെ ഇന്ത്യന്‍ ടീം ന്യൂസിലൻഡിനെ നേരിടുകയാണ്. അതിന് മുന്നോടിയായി വളരെ രസകരമായ ഒരു അഭിമുഖം നടന്നു. ഇന്ത്യന്‍‍ ബൌളിങ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ എക്സ്ക്ലൂസിവ് അഭിമുഖമാണ് നടന്നത്. അഭിമുഖത്തിനെത്തിയ ബുംറ ചോദ്യം ഇങ്ങോട്ട് വരുന്നതിന് മുമ്പ് തന്നെ ആദ്യ ചോദ്യം അങ്ങോട്ടെറിഞ്ഞു. "താങ്കളെ ഞാന്‍ മുമ്പെവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ...?' അഭിമുഖം നടത്താനെത്തിയ അവതാരകയോടായിരുന്നു ചോദ്യം... അഭിമുഖം നടത്താനെത്തിയത് ആരാണെന്നല്ലേ..? ബുംറയുടെ ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനായിരുന്നു താരത്തെ ഇന്‍റര്‍വ്യു ചെയ്യാനെത്തിയത്. സഞ്ജനയാണ് തന്നെ അഭിമുഖം ചെയ്യാനെത്തുന്നത് എന്ന കാര്യം താരത്തിന് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ബുംറ അഭിമുഖത്തിനായി എത്തുന്ന രംഗങ്ങളും സഞ്ജനെയ കാണുന്നതടക്കമുള്ള ദൃശ്യങ്ങളുമെല്ലാം വളരെ വേഗം ആരാധകര്‍ ഏറ്റെടുത്തു. 

Advertising
Advertising


അഭിമുഖത്തിനിടയില്‍ പഴയ കാലത്തെ ഓര്‍മിപ്പിക്കുന്ന പല ചിത്രങ്ങളും സഞ്ജന ബുംറയെ കാണിച്ചു. ഓരോ ചിത്രങ്ങളും എന്തെല്ലാം ഓര്‍മകളാണ് തരുന്നതെന്ന് വിവരിക്കാനും ബുറയോട് സഞ്ജന പറയുന്നുണ്ട്. അങ്ങനെ സഞ്ജനയുടെയും ബുറംയുടേയും വിവാഹ ചിത്രവും അഭിമുഖത്തിനിടയില്‍ കാണിച്ചു. ഇതിനെക്കുറിച്ചുള്ള  ബുംറയുടെ കമന്‍റ് ഇങ്ങനെയായിരുന്നു. ''തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരുന്നു അത്''

നാളെ ആരംഭിക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരായും ഇന്ത്യക്ക് പരമ്പരയുണ്ട്. രണ്ട് മാസത്തിലേറെ ഇംഗ്ലണ്ടിൽ ചെലവഴിക്കേണ്ടി വരുന്നതിനാല്‍ ഇന്ത്യൻ താരങ്ങൾക്ക് അവരുടെ ഭാര്യമാരെ ഒപ്പം കൂട്ടാന്‍ ബി.സി.സി.ഐ അനുമതി നൽകിയിരുന്നു. അതനുസരിച്ച് മിക്കവരും ഭാര്യമാരുമായാണ് ഇംഗ്ലണ്ട് ടൂറിനെത്തിയത്. എന്നാൽ ബുംറയുടെ ഭാര്യ സഞ്ജന ഗണേശന്‍ ഇംഗ്ലണ്ടിലെത്തിയത് മറ്റൊരു ജോലിയുടെ കൂടെ ഭാഗമായാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമായി ബന്ധപ്പെട്ട് പ്രമുഖ സ്പോർട്സ് ചാനലിന്‍റെ അവതാരകയാണ് സഞ്ജന ഇംഗ്ലണ്ടിലെത്തിയത്. ഇതിന്‍റെ ഭാഗമായി കൂടിയായിരുന്നു ബുംറയുടെ അഭിമുഖവും.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News