വാമികയുടെ അനിയനായി അകായ്; കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് കോഹ്‍ലിയും അനുഷ്കയും

ഫെബ്രുവരി 15നാണ് കുഞ്ഞ് പിറന്നതെന്ന് താരങ്ങൾ അറിയിച്ചു

Update: 2024-02-20 16:11 GMT
Advertising

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമക്കും ആൺകുഞ്ഞ് പിറന്നു. ഫെബ്രുവരി 15നാണ് കുഞ്ഞ് പിറന്നതെന്ന് ഇൻസ്റ്റാഗ്രാമിൽ താരങ്ങൾ അറിയിച്ചു.

‘ഫെബ്രുവരി 15ന് വാമികയുടെ അനിയൻ അക്കായിനെ ഞങ്ങൾ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് ഏറെ സന്തോഷത്തോടും സ്നേഹം നിറഞ്ഞ ഹൃദയത്തോടും കൂടി എല്ലാവരേയും അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുകയാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു’ -കോഹ്‍ലിയും അനുഷ്കയും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിൽനിന്ന് അവധിയെടുത്ത് വിരാട് കോഹ്‍ലി കുടുംബത്തോടൊപ്പമായിരുന്നു. ഇരുവരും 2017ലാണ് വിവാഹിതരാകുന്നത്. 2021ലാണ് മകൾ വാമിക ജനിക്കുന്നത്.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News