'സഞ്ജുവിനോട് പ്രമുഖ ഐ.പി.എൽ ടീമിൽ ചേരാൻ പറഞ്ഞതാണ്, പക്ഷേ..'; വെളിപ്പെടുത്തി രാജസ്ഥാൻ ട്രെയിനർ

ഓരോ വർഷവും ശമ്പളത്തിൽനിന്ന് രണ്ടു കോടിയിലേറെ യുവതാരങ്ങളെയും യുവപ്രതിഭകളെയും സഹായിക്കാനായി സഞ്ജു ചെലവഴിക്കുന്നുണ്ടെന്നും രാജസ്ഥാൻ റോയൽസ് ട്രെയിനർ വെളിപ്പെടുത്തി

Update: 2023-06-13 07:27 GMT
Editor : Shaheer | By : Web Desk
Advertising

ജയ്പ്പൂർ: രാജസ്ഥാൻ റോയൽസിന്റെ മലയാളി നായകൻ സഞ്ജു സാംസണിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ടീം ഫിറ്റ്‍നെസ് ട്രെയിനർ എ.ടി രാജാമണി. മറ്റേതെങ്കിലും വലിയ ഐ.പി.എൽ ടീമിൽ ചേരാൻ ആവശ്യപ്പെട്ടിട്ടും സഞ്ജു കൂട്ടാക്കിയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഓരോ വർഷവും യുവതാരങ്ങൾക്കും പ്രതിഭകൾക്കുമായി താരം കോടികൾ ചെലവാക്കുന്നുണ്ടെന്നും അദ്ദേഹം തമിഴ് കായിക പോർട്ടലായ 'സ്‌പോർട്‌സ് വികടനോ'ട് പറഞ്ഞു.

ഏതെങ്കിലും വലിയ ഐ.പി.എൽ ടീമുകളിൽ ചേരാൻ 2021നുശേഷം ഞാൻ സഞ്ജുവിനോട് പറഞ്ഞിരുന്നു. എന്നാൽ, രാജസ്ഥാനെ വലിയ ടീമാക്കാനാണ് ആഗ്രഹമെന്നാണ് സഞ്ജു അന്നു നൽകിയ മറുപടി. അശ്വിൻ, ചഹൽ, പ്രസിദ് പോലെയുള്ള വലിയ കളിക്കാരെ ടീമിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ടീമിനെക്കുറിച്ച് കാഴ്ചപ്പാടുള്ളയാളാണ് സഞ്ജു-രാജാമണി പറഞ്ഞു.

തൻരെ അഭിപ്രിയാത്തിൽ എം.എസ് ധോണി രണ്ടാമനാണ് സഞ്ജുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.പി.എല്ലിൽനിന്ന് സഞ്ജുവിന് 15 കോടി ലഭിക്കുന്നുണ്ട്. അതിൽനിന്ന് ചുരുങ്ങിയത് രണ്ടു കോടിയെങ്കിലും നാട്ടിലെ യുവതാരങ്ങളെയും പ്രതിഭയുള്ള കുട്ടികളെയും സഹായിക്കാനാണ് ചെലവാക്കുന്നത്. സഞ്ജുവെന്ന താരത്തെക്കാൾ സഞ്ജുവെന്ന മനുഷ്യന്റെ വിജയമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും പിന്തുണ ലഭിക്കുന്നതെന്നും എ.ടി രാജാമണി കൂട്ടിച്ചേർത്തു.

Full View

അതേസമയം, വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. യശസ്വി ജയ്‌സ്വാൾ, റിങ്കു സിങ്, ജിതേഷ് ശർമ തുടങ്ങിയവർക്കെല്ലാം ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സംഘത്തിൽ ഇടംലഭിച്ചേക്കുമെന്നാണ് സൂചന. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യുമാണ് വിൻഡീസ് പരമ്പരയിലുള്ളത്. ജൂലൈ 12നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

Summary: "I told Sanju Samson to join some big teams in IPL after 2021 but he replied that I want to make Rajasthan Royals a big team'': Rajasthan Royals trainer said

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News