'പാകിസ്താനെ അട്ടിമറിച്ചതിന് റാഷിദ് ഖാന് 10 കോടി, ഇന്ത്യൻ പതാക വീശിയതിന് 50 ലക്ഷം പിഴ'; വിവാദത്തിൽ പ്രതികരിച്ച് രത്തൻ ടാറ്റ

ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെയും മുൻ ചാംപ്യന്മാരായ പാകിസ്താനെയും ശ്രീലങ്കയെയും തോൽപിച്ച് സെമി സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് അഫ്ഗാൻ

Update: 2023-10-31 05:23 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ഇംഗ്ലണ്ടിനും പാകിസ്താനും പിന്നാലെ ശ്രീലങ്കയെയും തകർത്ത് ഏകദിന ലോകകപ്പ് സെമി സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്താൻ. ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ 69 റൺസിനു തകർത്തപ്പോൾ മുൻ ചാംപ്യന്മാരായ പാകിസ്താനോട് എട്ടു വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. ഇന്നലെ പൂനെയിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ ഏഴു വിക്കറ്റിനു തോൽപിച്ചു.

അതേസമയം, പാകിസ്താനെ തോൽപിച്ചതിന് പ്രമുഖ വ്യവസായി രത്തൻ ടാറ്റ അഫ്ഗാന്റെ സൂപ്പർ താരം റാഷിദ് ഖാന് 10 കോടി പാരിതോഷികം തൽകുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. അഫ്ഗാൻ-പാക് മത്സരത്തിനിടെ ഇന്ത്യൻ പതാക വീശിയതിന് രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ 55 ലക്ഷം പിഴ ചുമത്തിയതായും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഇതിൽ രത്തൻ ടാറ്റ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

ഏതെങ്കിലും ക്രിക്കറ്റ് അംഗരാജ്യവുമായി ബന്ധപ്പെട്ട്, ഏതെങ്കിലും താരത്തിന് പാരിതോഷികമോ പിഴയോ നൽകണമെന്ന് താൻ ഐ.സി.സിക്കോ ഏതെങ്കിലും ക്രിക്കറ്റ് വൃത്തങ്ങൾക്കോ നിർദേശം നൽകിയിട്ടില്ലെന്ന് രത്തൻ ടാറ്റ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. തനിക്ക് ക്രിക്കറ്റുമായി ഒരു ബന്ധവുമില്ല. തന്റെ ഔദ്യോഗിക വാർത്താ വിനിമയ മാർഗങ്ങളിലൂടെയല്ലാതെ പ്രചരിക്കുന്ന ഇത്തരത്തിലുള്ള വിഡിയോകളും വാട്‌സ്ആപ്പ് ഫോർവാഡുകളും വിശ്വസിക്കരുതെന്നും രത്തൻ എക്‌സിലൂടെ ആവശ്യപ്പെട്ടു.

ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെതിരെ ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടാകുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുക്കാനാണ് ആയത്. മറുപടി ബാറ്റിങ്ങിൽ ഒരു ഓവർ ബാക്കനിൽക്കെ അഫ്ഗാൻ ലക്ഷ്യം മറികടന്നു. റഹ്മാനുല്ല ഗുർബാസും(65) ഇബ്രാഹിം സദ്രാനും(87) റഹ്മത് ഷായും(77) ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദിയും(48) ചേർന്നാണ് ടീമിനെ വിജയത്തിലേക്കു നയിച്ചത്. പാകിസ്താനെതിരെ ഇതാദ്യമായാണ് അഫ്ഗാനിസ്താൻ ഏകദിന മത്സരം ജയിക്കുന്നതെന്ന ചരിത്രകൗതുകവും വിജയത്തിലൂടെ പിറന്നു.

Summary: Ratan Tata refutes claims of Rs 10 crore reward to Afghanistan's Rashid Khan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News