റണ്‍വേഗ രാജകുമാരന്‍... അംലയെ പിന്നിലാക്കി ഗില്ലിന്‍റെ കുതിപ്പ്, ലോക റെക്കോർഡ്

വെറും 38 മത്സരങ്ങളില്‍നിന്നാണ് ഗില്‍ അതിവേഗ നാഴികക്കല്ല് പിന്നിട്ടത്

Update: 2023-10-22 16:28 GMT
Editor : Shaheer | By : Web Desk

ശുഭ്മന്‍ ഗില്‍

Advertising

ധരംശാല: ഇത് അവന്റെ കാലമാണ്. ഇന്ത്യൻ ക്രിക്കറ്റിലിപ്പോൾ രാജാവ് വിരാട് കോഹ്ലിയാണെങ്കിൽ ശുഭ്മൻ ഗിൽ പുതിയ രാജകുമാരനാണ്. റെക്കോർഡുകൾ തിരുത്തിയെഴുതി വിരാടിന്റെ വഴിയേ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുകയാണിപ്പോൾ ഗിൽ. ഇന്ന് ഏകദിന ക്രിക്കറ്റിലെ പുത്തൻ വേഗറെക്കോർഡാണ് താരം സ്വന്തം പേരിലാക്കിയിരിക്കുന്നത്. അതിവേഗം 2,000 റൺസ് സ്വന്തമാക്കുന്നയാൾ.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഹാഷിം അംലയെ പിന്നിലാക്കിയാണ് ഗിൽ റെക്കോർഡിട്ടിരിക്കുന്നത്. വെറും 38 മത്സരങ്ങളെടുത്താണ് താരം ആ നാഴികക്കല്ല് പിന്നിട്ടത്. 40 മത്സരങ്ങളിൽനിന്നായിരുന്നു അംല 2,000 റൺസ് പിന്നിട്ടത്. മുൻ പാക് താരം സഹീർ അബ്ബാസ്(45), മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്‌സൺ(45), പാക് നായകൻ ബാബർ അസം(45) ദക്ഷിണാഫ്രിക്കൻ താരം റസി വാൻ ഡെർ ഡസ്സൻ(45) എന്നിവരാണ് റൺവേഗത്തില്‍ ഗില്ലിന്‍റെ പിന്നിലുള്ളത്.

ധരംശാലയിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിലാണ് ശുഭ്മൻ ഗില്ലിന്റെ റെക്കോർഡ് നേട്ടം. മത്സരത്തിൽ 26 റൺസെടുത്ത് താരം പുറത്തായി. നേരത്തെ പരിക്കിനെ തുടർന്ന് ലോകകപ്പിലെ ആദ്യ മത്സരങ്ങൾ ഗില്ലിനു നഷ്ടമായിരുന്നു. ബംഗ്ലാദേശിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറിയുമായി തിരിച്ചുവരവ് ഗംഭീരമാക്കിയിട്ടുണ്ട് ഗിൽ.

Summary: IND vs NZ: Shubman Gill becomes fastest batter to score 2000 runs in ODI cricket, surpasses Hashim Amla

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News