ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അംഗത്വം റദ്ദാക്കി ഐ.സി.സി

ഇന്നു ചേർന്ന ഐ.സി.സി ബോർഡ് യോഗത്തിലാണു തീരുമാനം

Update: 2023-11-10 15:48 GMT
Editor : Shaheer | By : Web Desk
Advertising

അബുദാബി: ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ(എസ്.എൽ.സി) അംഗത്വം റദ്ദാക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. സർക്കാർ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഐ.സി.സി നടപടി. ഇന്നു ചേർന്ന ബോർഡ് യോഗത്തിലാണ് അടിയന്തരമായി അംഗത്വം റദ്ദാക്കാൻ തീരുമാനമെടുത്തത്.

ബോർഡ് പ്രവർത്തനത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന ചട്ടം ലംഘിച്ചെന്നാണ് ഐ.സി.സി നടപടിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പിരിച്ചുവിട്ടിരുന്നു. പിന്നീട് അപ്പീൽ കോടതിയുടെ ഇടപെടലിൽ ബോർഡ് പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.

ഇതോടെയാണു രംഗം വഷളായത്. എസ്.എൽ.സി അംഗങ്ങൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാർ-പ്രതിപക്ഷ സമിതി സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ഭരണം സ്വതന്ത്രമാകണമെന്നും ഒരു തരത്തിലുമുള്ള സർക്കാർ ഇടപെടലുമുണ്ടാകരുതെന്നും ഐ.സി.സി ചട്ടമുണ്ട്. ഇത് ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടെന്ന് ഐ.സി.സി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

Summary: Sri Lanka cricket board suspended by ICC over 'government interference'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News