മിന്നൽ ഷാ! ഗ്രീനിനെ ഞെട്ടിച്ച മാസ്മരിക ഡെലിവറി- വിഡിയോ

ആസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൻ ഗ്രീനിന്റെ സർവപ്രതിരോധവും തകർത്തുകളഞ്ഞു നസീം ഷായുടെ മിന്നൽ ഡെലിവറി

Update: 2022-03-22 12:08 GMT
Editor : Shaheer | By : Web Desk
Advertising

ലാഹോറിൽ കൂറ്റൻ സ്‌കോറിലേക്കു കുതിച്ച ആസ്‌ട്രേലിയയെ പാകിസ്താൻ പേസർമാരായ നസീം ഷായും ഷഹിൻ ഷാ അഫ്രീദിയും ചേർന്ന് പിടിച്ചുകെട്ടി. മൂന്നാം ടെസ്റ്റിന്റെ രണ്ടാംദിനത്തിൽ ആസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സിൽ 391 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ അവസാനം വിവരം ലഭിക്കുമ്പോൾ ഒന്നിന് 70 എന്ന നിലയിലാണുള്ളത്.

മത്സരത്തിൽ നസീം ഷാ എറിഞ്ഞ ഒരു മാസ്മരിക ഡെലിവറിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിലയുറപ്പിച്ചു കളിച്ച് ഓസീസ് ഇന്നിങ്‌സ് കെട്ടിപ്പടുത്തുകൊണ്ടിരുന്ന കാമറൺ ഗ്രീനിനെ പുറത്താക്കിയ കഞ്ഞഞ്ചിപ്പിക്കുന്ന പന്തായിരുന്നു അത്. മത്സരത്തിലെ 125-ാമത്തെ ഓവർ എറിയാൻ നസീം ഷാ എത്തുമ്പോൾ 163 പന്ത് നേരിട്ട് 79 റൺസുമായി മതിൽകെട്ടി നിൽക്കുകയായിരുന്നു ഗ്രീൻ.

എന്നാൽ, ഗ്രീനിന്റെ സർവപ്രതിരോധവും തകർത്തുകൊണ്ടായിരുന്നു നസീം ഷായുടെ മിന്നൽ ഡെലിവറി എത്തിയത്. മാരകവേഗത്തിലെത്തിയ പന്ത് ഒന്ന് ശരിക്കുമൊന്നു കാണാൻ പോലും സമയം കിട്ടിയിരുന്നില്ല. അപ്പോഴേക്കും ഗ്രീനിന്റെ കുറ്റിയും പിഴുത് കടന്നുപോയിരുന്നു മിന്നൽ ഡെലിവറി. ടീം ടോട്ടൽ 400 കടക്കാനിരിക്കെയായിരുന്നു ഗ്രീനിന്റെ പുറത്താകൽ. പിന്നാലെ വാലറ്റത്തെ വേഗത്തിൽ തന്നെ പവലിയനിലെത്തിക്കാൻ പാക് ബൗളർമാർക്കായി.

മത്സരത്തിൽ സ്റ്റീവ് സ്മിത്ത്(59), ട്രാവിസ് ഹെഡ്(26), നഥാൻ ലിയോൺ(നാല്) എന്നിവരുടെ വിക്കറ്റും നസീം സ്വന്തമാക്കി. പാക് പേസ്‌നിരയുടെ കുന്തമുനയായ ഷഹിൻ ഷായും നാല് വിക്കറ്റ് പിഴുതു. അപാരഫോം തുടരുന്ന ഉസ്മാൻ ഖവാജയാണ്(91) ഓസീസ് സംഘത്തിൽ ടോപ്‌സ്‌കോറർ. ഖവാജയ്ക്കും സമിത്തിനും ഗ്രീനിനും പുറമെ വിക്കറ്റ് കീപ്പർ അലെക്‌സ് ക്യാരി(67)യും അർധസെഞ്ച്വറി കടന്നു.

Summary: Pak Pacer Naseem Shah "Breathes Fire", Dismisses Cameron Green With An Absolute Peach

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News