''ആ സ്‌നേഹാലിംഗനങ്ങൾ എന്നും മനസിൽ താലോലിക്കും''; ഭാജിക്ക് ആശംസ നേർന്ന് ശ്രീശാന്ത്

ഐപിഎല്ലിന്റെ ആദ്യ സീസണിൽ ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു

Update: 2021-12-25 12:20 GMT
Editor : Shaheer | By : Web Desk

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇന്ത്യൻ ഇതിഹാസ താരം ഹർഭജൻ സിങ്ങിന് ആശംസയുമായി മലയാളി താരം എസ് ശ്രീശാന്ത്. ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച താരമാകും താങ്കളെന്ന് ശ്രീശാന്ത് ഹർഭജനോട് പറഞ്ഞു. ഒപ്പം കളിച്ച അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ട്വിറ്ററിൽ താരത്തിന്റെ ആശംസ.

''ഇന്ത്യയ്ക്ക് മാത്രമല്ല, ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാകും താങ്കൾ. താങ്കളെ പരിചയപ്പെടാനും കൂടെക്കളിക്കാനായതുമെല്ലാം വലിയൊരു അംഗീകാരമാണ് ഭാജിപ്പാ.. എന്റെ ഓരോ സ്‌പെല്ലിനും മുൻപുള്ള താങ്കളുടെ ആ സ്‌നേഹാലിംഗനങ്ങൾ(എന്റെ ഭാഗ്യം) എന്നും മനസിൽ താലോലിക്കും. ഒരുപാട് സ്‌നേഹവും ആദരവും'' ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

Advertising
Advertising

ഐപിഎല്ലിന്റെ ആദ്യ സീസണിൽ ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്ന് മുംബൈ ഇന്ത്യൻസ് താരമായിരുന്നു ഹർഭജൻ. ശ്രീശാന്ത് പഞ്ചാബ് കിങ്‌സ് താരവും. ഇരുടീമുകളും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. സംഭവം ഏറെ വിവാദമായതോടെ ഹർഭജന് ആ സീസണിലെ ബാക്കി മത്സരങ്ങളിൽനിന്ന് വിലക്ക് ലഭിച്ചിരുന്നു.

ഇരുതാരങ്ങളും ഇന്ത്യയ്ക്ക് വേണ്ടി നിരവധി മത്സരങ്ങളിലാണ് ഒപ്പം കളത്തിലിറങ്ങിയിട്ടുണ്ട്. 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് സംഘത്തിലും രണ്ടുപേരുമുണ്ടായിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News