ബിഹാറില്‍ അഞ്ച് വയസുകാരനെ പീഡിപ്പിച്ചു, കഴുത്തറുത്ത് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു; സ്‌കൂള്‍ ഹോസ്റ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കുട്ടി പീഡന വിവരം പുറത്തുപറയുമെന്ന ഭീതിയില്‍ ഇയാള്‍ മൂര്‍ച്ചയേറിയ കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു

Update: 2026-04-11 12:36 GMT

പട്‌ന: ബിഹാറില്‍ അഞ്ച് വയസുകാരനെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സ്‌കൂള്‍ ഹോസ്റ്റലിലെ ജീവനക്കാരനാണെന്ന് പൊലീസ് കണ്ടെത്തി. റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുട്ടിയെയാണ് കൊലപ്പെടുത്തിയത്. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനായ മുകേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അഞ്ചുവയസുകാരനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി ഇക്കാര്യം പുറത്തുപറയുമെന്ന ഭീതിയില്‍ ഇയാള്‍ മൂര്‍ച്ചയേറിയ കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ശേഷം കുട്ടിയെ ഹോസ്റ്റലിലെ കോണിപ്പടിക്കുള്ളില്‍ തള്ളി.

Advertising
Advertising

അതിഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ പിറ്റേന്ന് ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ കണ്ടെത്തി ആശുപത്രിയിലാക്കുകയായിരുന്നു. കഴുത്ത് മുറിച്ച നിലയിലും സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതര പരിക്കേറ്റ നിലയിലുമായിരുന്നു കുട്ടി. രക്ഷിതാക്കളെത്തി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സുരക്ഷാ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചത്. സംഭവത്തിന് തൊട്ടുമുമ്പ് ഇയാള്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഹോസ്റ്റലിന്റെ സല്‍പ്പേര് കളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മദ്യപിച്ചെത്തി ക്രൂരകൃത്യം ചെയ്തത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News