തിരുവനന്തപുരത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; 18കാരന്‍ കൊല്ലപ്പെട്ടു
പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്
Update: 2026-06-06 18:30 GMT
തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂടിന് സമീപം യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ 18കാരന്‍ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അജിത്ത്, കാര്‍ത്തിക് എന്നിവര്‍ കസ്റ്റഡിയില്‍. നരുവാമൂട് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
രണ്ട് ബൈക്കിലായെത്തിയ അഞ്ച് യുവാക്കളാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. സംഘര്‍ഷത്തിനിടെ സമീപത്തുണ്ടായിരുന്ന കടയുടെ ഗ്ലാസിന് മേലേക്ക് ശിവസൂര്യ വീഴുകയായിരുന്നു. ഗ്ലാസ് പൊട്ടി ശിവസൂര്യയുടെ വയറ്റില്‍ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ സുഹൃത്തുക്കള്‍ ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് സുഹൃത്തുക്കള്‍ കടന്നുകളഞ്ഞു. പരിക്ക് ഗുരുതരമായതിനാല്‍ ശിവസൂര്യയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.