നെഞ്ചിടിപ്പേറ്റുന്ന മോഹന്‍ലാല്‍ ത്രില്ലര്‍; ട്വിറ്റര്‍ വരെ കൂടെപ്പോന്നു
മോഹന്‍ലാല്‍ എന്ന നടന്‍റെ നഷ്ടമായ മുഖഭാവങ്ങളിലെ വൈകാരികതയുടെ തിരിച്ചുവരവാണ് ചിത്രമെന്നും ആരാധകര്‍ പറയുന്നു.
ജോര്‍ജ്ജ് കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരെ സസ്പെന്‍സിന്‍റെ മുള്‍മുനയില്‍ നിര്‍ത്താനൊരുങ്ങിയപ്പോള്‍ ട്വിറ്റര്‍ വരെ കൂടെപ്പോന്നു. ഫെബ്രുവരി 19ന് അര്‍ദ്ധരാത്രിയോടെ ഒ.ടി.ടി റിലീസ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങിലെത്തി. മലയാളം പോലെ താരതമ്യേന ഹൈപ്പ് കുറഞ്ഞ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ചിത്രം ട്വിറ്ററില്‍ ഇന്ത്യന്‍ ട്രെന്‍ഡിങ് ആയതോടെ മലയാളികളും ആവേശത്തിലാണ്.
ചിത്രം റിലീസ് ആയത് മുതല്‍ ട്വിറ്ററും ഫേസ്ബുക്കുമടക്കമുള്ള നവമാധ്യമങ്ങളില്‍ നിറയുന്നത് സിനിമയെക്കുറിച്ചുള്ള പോസ്റ്റുകളും ചര്‍ച്ചകളുമാണ്. മലയാളം ചിത്രം എന്നതിനുപരി കേരളത്തിന് പുറത്തുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും ട്വീറ്റുകളായും മറ്റും വൈറല്‍ ആകുന്നുണ്ട്.
He mocked the entire police department again ! #Georgekutty #Drishyam2OnPrime #Drishyam2review #Drishyam2 #Mohanlal pic.twitter.com/aLjn3qvx1I
— Shabeel Pt (@pt_shabeel) February 18, 2021
What a movie that was 👌👌👌 #Drishyam2 outstanding from #JeethuJoseph this is an extra ordinary mind.. Mind blowing performances from #Lalettan and entire crew 🎆🎆🎆
— Vicky (@vigneshvar12) February 18, 2021
No one gonna leave this without remake 🙌🙌🙌#Drishyam2OnPrime #Georgekutty pic.twitter.com/cy6xkvH4xk
ജോര്‍ജ്ജ് കുട്ടിയും കുടുംബവും രണ്ടാമതും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ തിയറ്റര്‍ എക്സ്പീരിയന്‍സ് മിസ്സ് ചെയ്യുന്നു എന്നാണ് മിക്ക ആരാധകര്‍ക്കും പരിഭവം പറയാനുള്ളത്. 'ദൃശ്യം' ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തുന്ന ചിത്രം എന്ന് തന്നെയാണ് രണ്ടാം ഭാഗത്തിനോടും ആളുകളുടെ പ്രതികരണം.
ആദ്യഭാഗത്തേക്കാള്‍ ട്വിസ്റ്റും കാമ്പും ഉള്ള ചിത്രമാണ് രണ്ടാം ഭാഗം എന്ന് ചിലര്‍ പറയുമ്പോള്‍ ജീത്തു ജോസഫെന്ന സംവിധായകന്‍റെ ബ്രില്യന്‍സാണ് ചിത്രത്തില്‍ എന്നാണ് മറുവിഭാഗത്തിന്‍റെ അവകാശവാദം. മോഹന്‍ലാല്‍ എന്ന നടന്‍റെ നഷ്ടമായ മുഖഭാവങ്ങളിലെ വൈകാരികതയുടെ തിരിച്ചുവരവാണ് ചിത്രമെന്നും ആരാധകര്‍ പറയുന്നു.
സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റവും പോകുന്ന ജോർജ് കുട്ടിയും, അഭിമാനപ്രശ്‌നമായ കേസ് എങ്ങനെയും തെളിയിക്കാൻ കച്ചകെട്ടിയിറങ്ങിയ പൊലീസും തമ്മിലുള്ള കളിയാണ് ചിത്രത്തിലെ പ്രമേയം. ഒന്നാം ഭാഗത്തിൽ നിന്നു വ്യത്യസ്തമായി ഇവിടെ ആ കളിയിൽ ഇരുകൂട്ടരും വിജയിക്കുന്നുണ്ടെന്നും പറയാം. മാത്രവുമല്ല, വേണമെങ്കിലൊരു മൂന്നാം ഭാഗം കൂടി ഉണ്ടാക്കാമെന്ന തോന്നൽ ബാക്കിവെച്ചാണ് എൻഡ് ടൈറ്റിലുകൾ തെളിയുന്നത്. ഇത്തരമൊരു സങ്കൽപത്തിന് അനുസൃതമായ പരിചരണമാണ് സംവിധായകൻ ചിത്രത്തിന് നൽകിയിരിക്കുന്നത്.