'എനിക്ക് മനസിലാകുന്നില്ല; ഐജി തോമസ് ബാസ്റ്റിന്റെ ഡയലോഗ് ഏറ്റെടുത്ത് ട്രോളന്മാര്‍

മോഹന്‍ലാല്‍-ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2വിനെ എങ്ങനെയൊക്കെ വിശേഷിപ്പിക്കാം എന്ന് ഒരു ദിവസം സമൂഹമാധ്യമങ്ങളിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മതി.

Update: 2021-02-28 15:32 GMT

മോഹന്‍ലാല്‍-ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2വിനെ എങ്ങനെയൊക്കെ വിശേഷിപ്പിക്കാം എന്ന് അറിയണമെങ്കില്‍ ഒരു ദിവസം സമൂഹമാധ്യമങ്ങളിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മതി. മൂന്ന് പോസ്റ്റുകളിലൊന്ന് എന്ന നിലയിലാണ് ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പോരാത്തതിന് ചിത്രത്തിലെ ഡയലോഗുകളും രംഗങ്ങളും. നായകന്‍ ജോര്‍ജ് കുട്ടി മുതല്‍ ചിത്രത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ വരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുകയാണ്.

ആ കൂട്ടത്തിലേക്കിതാ മുരളി ഗോപി അവതരപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിന്റെ കഥാപാത്രവും എത്തിയിരിക്കുന്നു. ഐജി തോമസ് ബാസ്റ്റിന്‍ സിദ്ദീഖിന്റെ കഥാപാത്രത്തോട് പറയുന്ന ഒരു സംഭാഷണമാണ് ഇപ്പോള്‍ ട്രോളുകളില്‍ നിറയുന്നത്. മിസ്റ്റര്‍ നിങ്ങളെ എനിക്ക് മനസിലാകുന്നില്ല എന്നാണ് പറയുന്നത്. മുരളിഗോപിയുടെ മീം ഉപയോഗിച്ച് ഈ സംഭാഷണം ഇപ്പോള്‍ എല്ലായിടത്തും ഉപയോഗിക്കുകയാണ് ട്രോളന്മാര്‍. സംസ്ഥാനതത്ത് തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ ട്രോളുകള്‍ അരങ്ങുതകര്‍ക്കുന്നു. ചിത്രത്തിലെ മറ്റു ഡയലോഗുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

Advertising
Advertising

Tags:    

Similar News