അസം ഹയർ സെക്കന്ററി പരീക്ഷ: ദാറുൽ ഹുദാ വിദ്യാർത്ഥികളുടെ മികവിന് ഗവ. അംഗീകാരം

60% മാര്‍ക്ക് നേടുന്ന പെൺകുട്ടികൾക്കും 75% നേടുന്ന ആൺകുട്ടികൾക്കുമാണ് അസം സർക്കാർ പാരിതോഷികം നൽകുന്നത്.

Update: 2023-04-01 12:38 GMT
Editor : abs | By : Web Desk

ദിസ്പുര്‍: ഹയർ സെക്കന്ററി പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ നേടുന്നവര്‍ക്ക് അസം ഗവൺമെന്റ് പ്രഖ്യാപിച്ച പാരിതോഷികത്തിന് അർഹരായി ദാറുൽഹുദാ വിദ്യാർത്ഥികൾ. ദാറുൽ ഹുദാ അസം ഓഫ് ക്യാമ്പസിലെ 29 പരീക്ഷാർത്ഥികളിൽ 27 പേര്‍ക്കും സർക്കാർ സമ്മാനമായ സ്‌കൂട്ടര്‍ ലഭിച്ചു. കഴിഞ്ഞ വർഷം നടന്ന പരീക്ഷയുടെ സമ്മാനമാണ് സാങ്കേതിക നടപടിക്രമങ്ങള്‍ക്ക് ശേഷം  വിദ്യാർത്ഥികൾക്ക് ലഭിച്ചത്. 

ഹയർ സെക്കന്ററി പരീക്ഷയിൽ 60% നേടുന്ന പെൺകുട്ടികൾക്കും 75% നേടുന്ന ആൺകുട്ടികൾക്കുമാണ് സർക്കാർ പാരിതോഷികം നൽകുന്നത്. 73% മാർക്ക് ആണ് ദാറുൽഹുദാ വിദ്യാർത്ഥികളുടെ ഏറ്റവും കുറവ് സ്‌കോർ.

Advertising
Advertising

കഴിഞ്ഞ വർഷം 2.4 ലക്ഷം വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് ഹയർ സെക്കന്ററി പരീക്ഷ എഴുതിയത്. 83.55 ആണ് വിജയശതമാനം. 16928 ഫസ്റ്റ് ഡിവിഷനോടെ പാസായി. 14747 വിദ്യാർത്ഥികൾക്ക് സെക്കൻഡ് ഡിവിഷനും 3172 പേർക്ക് തേഡ് ഡിവിഷനും ലഭിച്ചു. 2022 ജൂൺ 27നാണ് ഫലം പ്രഖ്യാപിച്ചത്.

ബാർപേട്ട ജില്ലയിലെ ബൈശയിലാണ് ദാറുൽ ഹുദാ അസം ഓഫ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. 2014ൽ ആരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ 307 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അസമിന് പുറമേ, കേരളത്തിന് പുറത്ത് പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും ദാറുൽഹുദാക്ക് ഓഫ് ക്യാമ്പസുകളുണ്ട്. 

Summary: darul huda students victory in assam




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News