'അവസ്ത'യുടെ ആദ്യപ്രദര്‍ശനം നടന്നു
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകളാണ് ചിത്രത്തിന്റെ പ്രമേയം.
പ്രശസ്ത ഫ്രഞ്ച് ചിന്തകന്‍ ലൂയീ അല്‍ത്തൂസറിന്റെ ആശയം അടിസ്ഥാനമാക്കി ചിത്രീകരിച്ച ചലച്ചിത്രം അവസ്തയുടെ ആദ്യ പ്രദര്‍ശനം കോഴിക്കോട് നടന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകളാണ് ചിത്രത്തിന്റെ പ്രമേയം.
മതനിരപേക്ഷതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ സൂക്ഷമതയോടെ ചിത്രീകരിച്ചിരീക്കുകയാണ് അവസ്തയില്‍. ബൈജു ലൈല രാജാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.
എഴുപതുകളില്‍ നിന്ന് തുടങ്ങി സമകാലീനകാലത്തില്‍ കഥ അവസാനിക്കുന്ന ചിത്രത്തില്‍ എട്ട് പേരാണ് കഥാപാത്രങ്ങളായി എത്തുന്നത്. നാടന്‍ സംഭാഷണത്തിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. കെപി കേശവമേനോന്‍ ഹാളില്‍ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.