കമലിനെതിരെ പ്രസ്താവന; രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് ഫെഫ്ക

Update: 2017-03-24 18:16 GMT
കമലിനെതിരെ പ്രസ്താവന; രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് ഫെഫ്ക

പാകിസ്താനിലേക്ക് പോകണമെന്ന ബിജെപി നേതാവിന്റെ ആവശ്യം അപക്വവും സാംസ്ക്കാരിക കേരളത്തിന് അപമാനവുമാണെന്ന് യൂണിയന്‍ പറഞ്ഞു.

സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടു. പാകിസ്താനിലേക്ക് പോകണമെന്ന ബിജെപി നേതാവിന്റെ ആവശ്യം അപക്വവും സാംസ്ക്കാരിക കേരളത്തിന് അപമാനവുമാണെന്ന് യൂണിയന്‍ പറഞ്ഞു. രാഷ്ട്രീയ വിയോജിപ്പുകളോട് വിലകുറഞ്ഞ വിവാദങ്ങളിലൂടെയല്ല മറിച്ച് സംവാദങ്ങളിലൂടെ വേണം പ്രതികരിക്കേണ്ടതെന്നും യൂണിയന്‍ വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.

Similar News