ഒപ്പത്തിന്റെ വിജയാഘോഷം കൊച്ചിയില്‍
എറണാകുളത്ത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയതും മോഹന്‍ലാല്‍ തന്നെ
മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന്റെ വിജയം ആഘോഷമാക്കി ലാല്‍ ആരാധകര്‍. എറണാകുളത്ത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയതും മോഹന്‍ലാല്‍ തന്നെ. ഫാന്‍സ് അസോസിയേഷന്റെ ഔദ്യോഗിക വെബ്‍സൈറ്റും, ഫേസ്‍ബുക്ക് പേജും ചടങ്ങില്‍ ലോഞ്ച് ചെയ്തു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പത്തിന്റെ 101ാം ദിനത്തോടനുബന്ധിച്ചാണ് ലാല്‍ ആരാധകര്‍ വിജയാഘോഷം സംഘടിപ്പിച്ചത്. ആരാധകരുടെ ക്ഷണം സ്വീകരിച്ചെത്തിയ ലാലിനെ സദസ്സ് വരവേറ്റത് നിറഞ്ഞ കരഘോഷത്തോടെ. ലാലേട്ടന് വിസ്മയക്കാഴ്ചയൊരുക്കി ആരാധകര്‍. ഒടുവില്‍ ആരാധകരെ കൈയ്യിലെടുത്ത് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലെ വിമര്‍ശത്തിനുള്ള മറുപടിയും. കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി 1000 പേര്‍ ഒപ്പിട്ട അവയവദാനത്തിനുള്ള സമ്മതപത്രവും ചടങ്ങില്‍വെച്ച് നോഡല്‍ ഓഫീസര്‍ നോബിള്‍ ഗ്രേഷ്യസിന് കൈമാറി. സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.