മലയാള സിനിമാമേഖല സ്തംഭിക്കും; വിതരണവും നിര്‍മ്മാണവും ഇന്ന് മുതല്‍ നിലക്കും

Update: 2017-05-25 11:53 GMT
മലയാള സിനിമാമേഖല സ്തംഭിക്കും; വിതരണവും നിര്‍മ്മാണവും ഇന്ന് മുതല്‍ നിലക്കും

നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്ന 20ഓളം ചിത്രങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അറിയിച്ച് പ്രൊഡ്യൂസര്‍മാരും രംഗത്ത് എത്തി. ഇതോടെ മലയാള സിനിമമേഖലയില്‍

Full View

തിയേറ്റര്‍ വിഹിതം പങ്കിടുന്നതിനെച്ചൊല്ലി തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ സിനിമ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു. പുതിയ സിനിമകള്‍ റിലീസിനായി നല്‍കില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷനും അറിയിച്ചു. ഇതോടെ സിനിമമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായി

തിയേറ്റര്‍ വരുമാനത്തില്‍ നിന്ന് നിര്‍മ്മാതകള്‍ക്കും വിതരണക്കാര്‍ക്കും നല്‍കുന്ന 60 ശതമാനം 50 ശതമാനമാക്കി കുറച്ചതാണ് തര്‍ക്കത്തിന് കാരണം. എ ക്ലാസ് തിയേറ്ററുടമകളാണ് ലാഭവിഹിതം കുറച്ചുനല്‍കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകളില്‍ നല്‍കുന്ന ലാഭവിഹിതം തന്നെ തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ വാദം. എന്നാല്‍ നിര്‍മ്മാണവും വിതരണവും നിലവില്‍ നഷ്ടത്തിലോടുകയാണെന്നും ലാഭവിഹിതം ഇനിയും കുറച്ചാല്‍ പ്രതിസന്ധിയിലാവുവമെന്നുമാണ് നിര്‍മ്മാതക്കളും വിതരണക്കാരും പറയുന്നത്. തര്‍ക്കം തുടരവേയാണ് ഇന്ന് മുതല്‍ സിനിമകള്‍ വിതരണത്തിനായി നല്‍കേണ്ടതില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചത്.

Advertising
Advertising

ക്രിസ്മസ് റിലീസിന് തയ്യാറെടുക്കുന്ന മോഹന്‍ലാലിന്റെ മുന്തിരവള്ളികള്‍ തളിര്‍ക്കുന്പോള്‍,ദുല്‍ഖറിന്റെ ജോമോന്റെ വിശേഷങ്ങള്‍ പൃഥിരാജിന്റെ എത്ര, ജയസൂര്യയുടെ ഫുക്രി എന്നീ ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലായി. നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്ന 20ഓളം ചിത്രങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അറിയിച്ച് പ്രൊഡ്യൂസര്‍മാരും രംഗത്ത് എത്തി. ഇതോടെ മലയാള സിനിമമേഖലയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അടൂര്‍ കമ്മിറ്റിയുടെ ശിപാര്‍കളും നിര്‍ദേശങ്ങളും സമയബന്ധിതമായി നടപ്പാക്കണമെന്നാണ് നിര്‍മ്മാതക്കളുടെയും വിതരണക്കാരുടെയും ആവശ്യം.

Similar News