മോഹന്‍ലാല്‍ ചിത്രത്തില്‍ വിശാലും ശ്രീകാന്തും

Update: 2017-06-12 03:36 GMT
Editor : Trainee
മോഹന്‍ലാല്‍ ചിത്രത്തില്‍ വിശാലും ശ്രീകാന്തും

പിന്നാലെ തെലുങ്കിലെ പ്രമുഖ നടന്‍ ശ്രീകാന്തും വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയുടെ ഭാഗമാകുമെന്നും ബി ഉണ്ണികൃഷ്ണന്‍ ട്വീറ്റ് ചെയ്തു.

മോഹന്‍ലാല്‍ - ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രത്തില്‍ തമിഴ്, തെലുങ്ക് താരങ്ങളുടെ സാന്നിധ്യവും. തമിഴ്നടന്‍ വിശാലും തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വ്യക്തമാക്കി.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാല്‍ - ബി ഉണ്ണികൃഷ്ണന്‍ ടീം ഒരുമിക്കുന്ന ചിത്രത്തിലൂടെയാണ് വിശാല്‍ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത്. വളരെ പ്രധാന്യമുള്ള കഥാപാത്രത്തെയാകും ചിത്രത്തില്‍ വിശാല്‍ അവതരിപ്പിക്കുക എന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. വിശാലിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും വാര്‍ത്ത സ്ഥിരീകരിച്ചു.

Advertising
Advertising

Happy to announce my next flick written and directed by Unnikrishnan B. Production by renowned producer Sri. Rockline...

Posted by Mohanlal on Thursday, January 26, 2017

പിന്നാലെ തെലുങ്കിലെ പ്രമുഖ നടന്‍ ശ്രീകാന്തും വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയുടെ ഭാഗമാകുമെന്നും ബി ഉണ്ണികൃഷ്ണന്‍ ട്വീറ്റ് ചെയ്തു. ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷം കൊണ്ടാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ബജ്റംഗി ഭായ്ജാന്‍, ലിംഗ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച റോക്ക്‌ലൈന്‍ വെങ്കടേഷ് ആണ് സിനിമയുടെ നിര്‍മാതാവ്. സിനിമക്ക് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Writer - Trainee

contributor

Editor - Trainee

contributor

Similar News