ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിച്ചത് മൂന്ന് ചിത്രങ്ങള്‍

Update: 2017-06-15 10:21 GMT
Editor : Subin
ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിച്ചത് മൂന്ന് ചിത്രങ്ങള്‍

പ്രശസ്ത കവി നെരൂദയെക്കുറിച്ചുള്ള ചിത്രം പ്രേക്ഷകരെ ആകര്‍ഷിച്ചു. സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയ ക ബോഡിസ്‌കേപ്‌സും പ്രദര്‍ശനത്തിനുണ്ടായിരുന്നു...

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിവസത്തില്‍ മത്സരവിഭാഗത്തില്‍ പുതിയ മൂന്ന് ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിച്ചു. പ്രശസ്ത കവി നെരൂദയെക്കുറിച്ചുള്ള ചിത്രം പ്രേക്ഷകരെ ആകര്‍ഷിച്ചു. സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയ ക ബോഡിസ്‌കേപ്‌സും പ്രദര്‍ശനത്തിനുണ്ടായിരുന്നു.

Advertising
Advertising

സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കുമറികടന്നെത്തിയ ജയന്‍ ചെറിയാന്റെ ക ബോഡിസ്‌കേപിന് നീണ്ട ക്യൂ ദൃശ്യമായിരുന്നു. സ്വവര്‍ഗ പ്രേമവും ഹിന്ദുത്വവാദത്തിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

കുടിയേറ്റത്തിന്റെയും പലായനത്തിന്റെ ദുരിതങ്ങള്‍ പറയുന്ന ഉദ്ഘാടന ചിത്രമായിരുന്ന അഫ്ഗാന്‍ ചിത്രം പാര്‍ട്ടിങ് വീണ്ടും പ്രദര്‍ശിപ്പിച്ചു. സിംഗപ്പൂര്‍ ചിത്രം ദി റിട്ടേണ്‍ ആണ് മത്സരവിഭാഗത്തില്‍ ഇന്ന് രാവിലെ പ്രദര്‍ശിപ്പിച്ചത്. ഒറ്റപ്പെടലിന്റെ വിരസതയും വേദനയുമാണ് ദി റിട്ടേണ്‍ ആവിഷ്‌കരിക്കുന്നത്.

മത്സരവിഭാഗത്തില്‍ ബംഗാളി ചിത്രം ചിത്രോകാര്‍, ഇറാന്‍ ചിത്രം വേര്‍ ആര്‍ മൈ ഷൂസ് എന്നീ ചിത്രങ്ങളും ഇന്ന് ആദ്യ പ്രദര്‍ശനത്തിനെത്തി. മേളയുടെ ഏഴാം ദിവസമായ നാളെ 62 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Writer - Subin

contributor

Editor - Subin

contributor

Similar News