സൈബര്‍ലോകത്തെ കാഴ്ചകളുമായി ലെന്‍സ് വെള്ളിയാഴ്ചയെത്തും
ജയപ്രകാശ് രാധാകൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്ത ലെന്‍സ് വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തും.
ജയപ്രകാശ് രാധാകൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്ത ലെന്‍സ് വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തും. പുതുമുഖ താരങ്ങള്‍ അഭിനേതാക്കളായി എത്തുന്ന സിനിമ എല്‍ ജെ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിക്കുന്നത്.
അപരിചിതയായ ഒരു സ്ത്രീയില്‍ നിന്ന് അരവിന്ദിന് വീഡിയോ ചാറ്റ് റിക്വസ്റ്റ് ലഭിക്കുന്നു. റിക്വസ്റ്റ് സ്വീകരിച്ച അരവിന്ദ് ആ സ്ത്രീയുമായി ചാറ്റിങ് ആരംഭിക്കുന്നു. അപ്രതീക്ഷിതമായി ഒരു ദിവസം അരവിന്ദിനെ അവര്‍ തന്റെ ആത്മഹത്യ വീഡിയോ ചാറ്റില്‍ ലൈവ് ആയി കാണാന്‍ ക്ഷണിക്കുന്നു.
സംവിധായകന്‍ ജയപ്രകാശ് നാരായണന്‍ തന്നെ കേന്ദ്ര കഥാപാത്രമായ അരവിന്ദ് ആയി എത്തുന്നചിത്രം സൈബര്‍ ലോകവും അതിന്റെ പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുന്നു. മലയാളം കൂടാതെ മൂന്ന് ഭാഷകളിലേക്കു കൂടി മൊഴിമാറ്റം ചെയ്തിട്ടുണ്ട് ചിത്രം. സ്പെയിനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ നിരവധി ദേശീയ അന്താരാഷ്ട്ര അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.
എല്‍ ജെ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. സിനിമ വല്ലാതെ സ്പര്‍ശിച്ചുവെന്ന് സംവിധായകന്‍ ലാല്‍ ജോസ് ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. സിനിമയുടെ സംവിധായകരും അഭിനേതാക്കളും പുതുമുഖങ്ങളാണെന്നും ഇവരെ പ്രോത്സാഹിപ്പിക്കണമെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.