മലയാള സിനിമയിലെ ജയ സാന്നിധ്യം

Update: 2017-06-23 15:35 GMT
Editor : Trainee
മലയാള സിനിമയിലെ ജയ സാന്നിധ്യം

1973ല്‍ പുറത്തിറങ്ങിയ ജീസസ്  ആണ് ജയലളിത അഭിനയിച്ച മലയാള ചിത്രം

140ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ജയലളിത മലയാള സിനിമയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1973ല്‍ പുറത്തിറങ്ങിയ ജീസസ് ആണ് ജയലളിത അഭിനയിച്ച മലയാള ചിത്രം.

യേശുവിന്റെ സമ്പൂര്ണ്ണ ജീവിത കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. നിര്‍മാതാവായിരുന്ന പി എ തോമസ് തന്നെയായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. ജയലളിതയെ കൂടാതെ ജമിനി ഗണേശന്‍, എം.എന്‍.നമ്പ്യാര്‍ എന്നീ തമിഴ്‌താരങ്ങളോടൊപ്പം തിക്കുറിശ്ശി, ജയഭാരതി, ബഹദൂര്‍, ജോസ്‌ പ്രകാശ്‌, മേജര്‍ സുന്ദര്‍രാജന്‍, വി കെ.രാമസ്വാമി, ശശിരേഖ എന്നിവരും ജീസസില്‍ വേഷമിട്ടു.

ചിത്രത്തില്‍ മുരളീദാസായിരുന്നു യേശുവിന്റെ വേഷത്തിലെത്തിയത്‌. സലോമി എന്ന കഥാപാത്രത്തെയാണ് ജയലളിത ജീസസില്‍ ചെയ്തത്.

ആശോ മിശിഹാ എന്ന ഹിന്ദി ചിത്രത്തിന്‍റെ ആശയാനുവാദമായിരുന്ന ജീസസിന്‍റെ സംഭാഷണവും അതില്‍ നിന്ന് മൊഴിമാറ്റിയതായിരുന്നു. എസ് എന്‍ സിന്‍ഹയാണ് സംഭാഷണം ചെയ്തത്.

ഈ സിനിമയായിരുന്നു ഇന്നസെന്‍റ് എന്ന നടന്‍റെ അരങ്ങേറ്റത്തിനും തുടക്കം കുറിച്ചത്.

Writer - Trainee

contributor

Editor - Trainee

contributor

Similar News