തന്റെ ചിത്രത്തെ പരാജയപ്പെടുത്താന്‍ കരൺ ജോഹർ 25 ലക്ഷം നല്‍കി: അജയ് ദേവ്ഗൺ

Update: 2017-07-01 16:53 GMT
Editor : Ubaid
തന്റെ ചിത്രത്തെ പരാജയപ്പെടുത്താന്‍ കരൺ ജോഹർ 25 ലക്ഷം നല്‍കി: അജയ് ദേവ്ഗൺ

തന്റെ ചിത്രമായ ശിവായിയെ തകര്‍ക്കാന്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ നിരൂപകനായ കമാല്‍ ആര്‍. ഖാന് 25 ലക്ഷം നല്‍കിയതായി അജയ് ദേവ്ഗണ്‍ ആരോപിച്ചു

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന 'ഏ ദില്‍ ഹേ മുഷ്‌കിലും അജയ് ദേവ്ഗണ്‍ നായകനാകുന്ന ശിവായ് എന്ന ചിത്രവും ദീപാവലിക്ക് റിലീസാകാനിരിക്കെ അണിയറയില്‍ യുദ്ധം മുറുകുന്നു. തന്റെ ചിത്രമായ ശിവായിയെ തകര്‍ക്കാന്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ നിരൂപകനായ കമാല്‍ ആര്‍. ഖാന് 25 ലക്ഷം നല്‍കിയതായി അജയ് ദേവ്ഗണ്‍ ആരോപിച്ചു. ഇക്കാര്യം കെ.ആര്‍.കെ തന്നെ വെളിപ്പെടുത്തുന്നതിന്റെ ഓഡിയോ ടേപ്പും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.

Advertising
Advertising

ശിവായെക്കുറിച്ചുള്ള കമാല്‍ ഖാന്റെ അഭിപ്രായം ചിത്രത്തെ മോശമായി ബാധിച്ചെന്നും കരണ്‍ ജോഹര്‍ ചിത്രത്തെ ഇത്രമാത്രം പുകഴ്‌ത്തേണ്ടതുണ്ടോയെന്നും ഫോണിലൂടെ കുമാര്‍ മങ്കാത് എന്നയാള്‍ കമാല്‍ ഖാനോട് ചോദിക്കുന്നുണ്ട്. 'ഏ ദില്‍ ഹേ മുഷ്‌കിലി'നെ പുകഴ്ത്തിയത് കരണ്‍ ജോഹര്‍ തനിക്ക് 25 ലക്ഷം രൂപ നല്‍കിയതിനാലാണെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.

എന്നാല്‍ 'ശിവായി'യെ തകര്‍ക്കാന്‍ കരണ്‍ ജോഹര്‍ തനിക്ക് പണമോ വാഗ്ദാനമോ നല്‍കിയിട്ടില്ലെന്നും 25 ലക്ഷമെന്ന് പറഞ്ഞത് അജയ് ദേവ്ഗണിന്റെ ബിസിനസ് അസോസിയേറ്റിനെ ഒഴിവാക്കാനാണെന്നും പിന്നീട് കെ.ആര്‍.കെ ട്വീറ്റ് ചെയ്തു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News