വിതരണക്കാരുമായുള്ള തര്‍ക്കം: ഡിസംബര്‍ 16 മുതല്‍ പ്രദര്‍ശനം നിര്‍ത്തിവെക്കുമെന്ന് തീയറ്ററുടമകള്‍

Update: 2017-07-13 11:37 GMT
Editor : Damodaran
വിതരണക്കാരുമായുള്ള തര്‍ക്കം: ഡിസംബര്‍ 16 മുതല്‍ പ്രദര്‍ശനം നിര്‍ത്തിവെക്കുമെന്ന് തീയറ്ററുടമകള്‍

മാളുകളുമായുള്ള വ്യവസ്ഥകള്‍ തങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം. മാളുകള്‍ക്ക് ടിക്കറ്റ് നിരക്കിന്റെ അന്പത് ശതമാനം നല്‍കുന്പോള്‍ തീയറ്ററുകള്‍ക്ക് 40 ശതമാനം മാത്രമാണ്......

ഡിസംബര്‍ 16 മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്തിവെക്കുമെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. നാളെ തിരുവനന്തപുരത്ത് ചേരുന്ന തീയറ്ററുടമകളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. മാളുകളുമായുള്ള വ്യവസ്ഥകള്‍ തങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം. മാളുകള്‍ക്ക് ടിക്കറ്റ് നിരക്കിന്റെ അന്പത് ശതമാനം നല്‍കുന്പോള്‍ തീയറ്ററുകള്‍ക്ക് 40 ശതമാനം മാത്രമാണ് നല്‍കുന്നത്. തീയറ്ററുകള്‍ 10 മുതല്‍ 40 ലക്ഷം രൂപവരെ വിതരക്കാര്‍ക്ക് അഡ്വാന്‍സ് നല്‍കുന്നുണ്ട്. എന്നാല്‍ മാളുകള്‍ക്ക് നാല് മാസത്തെ ഇളവ് നല്‍കുന്നു. പ്രചാരണത്തിനായും തീയറ്ററുകള്‍ പണം മുടക്കേണ്ടി വരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നാണ് തീയറ്ററുടമകളുടെ നിലപാട്.

Writer - Damodaran

contributor

Editor - Damodaran

contributor

Similar News