പ്രതിസന്ധി ഒഴിയാതെ മലയാള സിനിമ; ലാഭവിഹിതം പങ്കുവെക്കുന്നതില്‍ തര്‍ക്കം തുടരുന്നു

Update: 2017-07-14 13:32 GMT
Editor : Sithara
പ്രതിസന്ധി ഒഴിയാതെ മലയാള സിനിമ; ലാഭവിഹിതം പങ്കുവെക്കുന്നതില്‍ തര്‍ക്കം തുടരുന്നു

നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേംബറിനെ അറിയിച്ചു

Full View

സിനിമ പ്രതിസന്ധി ഉടനെയൊന്നും പരിഹരിക്കില്ലെന്ന് സൂചന. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേംബറിനെ അറിയിച്ചു. അതേസമയം വിതരണക്കാരുടെ സംഘടന പ്രശ്നം ഏത് വിധയനേയും പരിഹരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ലാഭവിഹിതം പങ്കുവെക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് സിനിമ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസം 16 മുതല്‍ പുതിയ റിലീസുകള്‍ നിര്‍ത്തിവെച്ചു. കഴിഞ്ഞ ആഴ്ചയോടെ മലയാള ചിത്രങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഇന്നലെ രാവിലെ ഫിലിം ചേംബര്‍ പ്രതിനിധികളോട് പറഞ്ഞു. എന്നാല്‍ ലാഭവിഹിതം 50 - 50 ശതമാനത്തില്‍ മതിയെന്ന് തിയേറ്ററുടമകള്‍ എഴുതി നല്‍കിയാലേ അനുരഞ്ജന ചര്‍ച്ചക്ക് എത്തുകയുള്ളൂവെന്ന് നിര്‍മ്മാതക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതികരിച്ചു. ചര്‍ച്ചക്ക് മുന്‍പ് ഇത്തരത്തില്‍ ഒരു ധാരണയും ഉണ്ടാക്കില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷനും പറഞ്ഞു. ഇതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.

ഇതരഭാഷ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത് തുടര്‍ന്നാല്‍ യുവജനസംഘടനകളെ കൊണ്ട് എതിരിടാമെന്ന പ്രതീക്ഷയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍.

Writer - Sithara

contributor

Editor - Sithara

contributor

Similar News