മെയ് 26 ന് 'സച്ചിന്‍' നിങ്ങളുടെ തീയറ്ററുകളിലെത്തും
സച്ചിന്റെ ജീവിതം കഥാപശ്ചാത്തലമാക്കി ജെയിംസ് എര്‍സ്‍കെയ്‍ന്‍ സംവിധാനവും എആര്‍ റഹ്മാന്‍ സംഗീതവും ഒരുക്കുന്ന സച്ചിന്‍ - എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ റിലീസിങ് തിയതിയാണ് സച്ചിന്‍ പുറത്തുവിട്ടത്.
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആ രഹസ്യം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തി. സച്ചിന്റെ ജീവിതം കഥാപശ്ചാത്തലമാക്കി ജെയിംസ് എര്‍സ്‍കെയ്‍ന്‍ സംവിധാനവും എആര്‍ റഹ്മാന്‍ സംഗീതവും ഒരുക്കുന്ന സച്ചിന്‍ - എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ റിലീസിങ് തിയതിയാണ് സച്ചിന്‍ പുറത്തുവിട്ടത്. മെയ് 26 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. എല്ലാവരും ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണിവിടെ. നിങ്ങളുടെ കലണ്ടറില്‍ ഈ തിയതി കുറിച്ചുവെക്കുക. സച്ചിന്‍ ചിത്രം മെയ് 26 ന് തീയറ്ററുകളിലെത്തും. - സച്ചിന്‍ ഫേസ്‍ബുക്കില്‍ കുറിച്ചു.
The answer to the question that everyone's asking me is here. Mark your calendars and save the date. Sachin The Film releases 26.05.17
Posted by Sachin Tendulkar on Sunday, February 12, 2017