കമലിന് ജന്മനാടിന്റെ ഐക്യദാര്‍ഢ്യം
ജന്മ നാടിന്റെ ഐക്യദാര്‍ഡ്യ പ്രഖ്യാപനത്തിനൊപ്പം ചേരാന്‍ കേരളീയ പൊതു സമൂഹത്തിന്റെ പരിഛേദമായി നിരവധി പേരാണ് കൊടുങ്ങല്ലൂരിലെത്തിയത്.
സംഘപരിവാറിന്റെ ഭീഷണി നില നിലക്കുന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമലിന് ജന്മ നാടിന്റെ ഐക്യദാര്‍ഢ്യം. ഇരുള്‍ വീഴും മുന്‍പെ എന്ന പേരില്‍ കൊടുങ്ങല്ലൂരില്‍ നടന്ന ഐക്യദാര്‍ഡ്യ സംഗമത്തില്‍ രാഷ്ട്രീയ സാമൂഹ്യ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. ജന്മ നാടിന്റെ ഐക്യദാര്‍ഡ്യ പ്രഖ്യാപനത്തിനൊപ്പം ചേരാന്‍ കേരളീയ പൊതു സമൂഹത്തിന്റെ പരിഛേദമായി നിരവധി പേരാണ് കൊടുങ്ങല്ലൂരിലെത്തിയത്.
സംസാരിച്ചവരെല്ലാം തുടങ്ങിയത് പലതില്‍ നിന്നാണെങ്കിലും പ്രസംഗത്തിന്റെ പൊരുള്‍ ഒന്നു തന്നെയായിരുന്നു. ഇപ്പോള്‍ ഒറ്റവഴി ടിക്കറ്റ് നല്‍കുന്നവര്‍ നാളെ അതിനപ്പുറത്തേക്ക് നീങ്ങുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.
കമലിനോട് പാകിസ്താനില്‍ പോകാന്‍ പറയുന്നവര്‍ തന്നോട് ഇസ്രയേലില്‍ പോകാന്‍ പറയുമോയെന്നായിരുന്നു സംവിധായകന്‍ ലാല്‍ജോസിന്റെ സംശയം. സാഹിത്യകാരന്‍മാരും കലാകാരന്‍മാരും കലര്‍പ്പ് വംശജരാണെന്നും ഇങ്ങനെയുള്ളവര്‍ക്കെല്ലാം ടിക്കറ്റെടുത്തിട്ടുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു.