161 ഷോകൾ, 52838 ടിക്കറ്റുകൾ; ഏരീസ് പ്ലക്‌സിൽ നിന്ന് ഒരു കോടിയിലേറെ കളക്ഷൻ നേടി '2018'

ചിത്രം ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്

Update: 2023-05-21 14:56 GMT
Advertising

പ്രളയം പ്രമേയമായി പുറത്തിറങ്ങിയ '2018' എന്ന ചിത്രം റിലീസ് ചെയ്ത പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. 12 ദിവസം കൊണ്ട് നൂറു കോടി നേടിയ മോഹൻലാൽ ചിത്രം ലൂസിഫറിനെയാണ് ചിത്രം മറികടന്നത്. ചിത്രം ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്.

കേരളത്തിലെ പ്രധാന തിയറ്ററുകളിൽ ഒന്നായ തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സ് എസ്എൽ സിനിമാസിൽ ചിത്രം ഇതുവരെ നേടിയ കളക്ഷനാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 161 ഷോകളിലായി 52,838 ടിക്കറ്റുകളാണ് ടിക്കറ്റുകളാണ് സിനിമയുടേതായി ഏരീസ് പ്ലെക്‌സിൽ മാത്രം വിറ്റഴിക്കപ്പെട്ടത്. ഒരു കോടിയിലേറെ രൂപ കളക്ഷൻ നേടുകയും ചെയ്തു.

2018ലെ പ്രളയം ആധാരമാക്കി ജൂഡ് ആൻറണി സംവിധാനം ചെയ്ത ചിത്രമാണ് 2018. കാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ്, സിദ്ദിഖ്, വിനീത കോശി, ശിവദ തുടങ്ങി വൻതാര നിര ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News