അന്‍വര്‍‌ റഷീദ്-ഫഹദ് ഫാസില്‍ ചിത്രം; ട്രാന്‍സ്, ഫസ്റ്റ് ലുക്ക് പുറത്ത്  

Update: 2018-02-25 22:34 GMT
അന്‍വര്‍‌ റഷീദ്-ഫഹദ് ഫാസില്‍ ചിത്രം; ട്രാന്‍സ്, ഫസ്റ്റ് ലുക്ക് പുറത്ത്  

ഓസ്കാര്‍ ജേതാവ് റസൂല്‍ പുക്കുട്ടിയാണ് സൌണ്ട് ഡിസൈന്‍ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത്. ട്രാന്‍സ് എന്നാണ് ചിത്രത്തിന്‍റെ പേര്. നേരത്തെ ഇൌ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പേര് പുറത്തുവിട്ടിട്ടില്ലായിരുന്നു. അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ അമല്‍ നീരദാണ്. ഓസ്കാര്‍ ജേതാവ് റസൂല്‍ പുക്കുട്ടിയാണ് സൌണ്ട് ഡിസൈന്‍ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിങ്.

Advertising
Advertising

സൌബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി, വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നായികയെ സംബന്ധിച്ച് ആദ്യ റിപ്പോര്‍ട്ടുകളില്ല. യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചെയ്ത ഉസ്താദ് ഹോട്ടലാണ് അമല്‍ നീരദ് അവസാനം സംവിധാനം ചെയ്ത മുഴുനീള ചിത്രം. 2013ല്‍ പുറത്തിറങ്ങിയ സിനിമാസമുച്ചയമായ 'അഞ്ച് സുന്ദരികളി'ലെ 'ആമി' എന്ന ഹ്രസ്വചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. ശേഷം ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

Full View

Similar News