'അമ്മ' പൃഥ്വിയെ വിലക്കിയപ്പോള്‍ ചിത്രീകരണം തുടങ്ങിയ സിനിമയ്ക്ക് സംഭവിച്ചത്..

Update: 2018-03-11 13:20 GMT
Editor : Sithara
'അമ്മ' പൃഥ്വിയെ വിലക്കിയപ്പോള്‍ ചിത്രീകരണം തുടങ്ങിയ സിനിമയ്ക്ക് സംഭവിച്ചത്..

പൃഥ്വിരാജും കാവ്യാ മാധവനും കേന്ദ്രകഥാപാത്രങ്ങളായ സിനിമ ചിത്രീകരണം തുടങ്ങി അഞ്ചാം ദിവസം മുടങ്ങുകയായിരുന്നു

താരസംഘടനയായ അമ്മയുടെ വിലക്ക് എങ്ങനെ ചിത്രീകരണം തുടങ്ങിയ സിനിമയെ പെരുവഴിയിലാക്കി എന്ന് വിശദമാക്കി സംവിധായകന്‍ പ്രിയനന്ദനന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. എം ടി വാസുദേവന്‍ നായരുടെ കഥയെ ആധാരമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യാനൊരുങ്ങിയ ചിത്രമായിരുന്നു 'അത് മന്ദാരപ്പൂവല്ല'. പൃഥ്വിരാജും കാവ്യാ മാധവനും കേന്ദ്രകഥാപാത്രങ്ങളായ സിനിമ ചിത്രീകരണം തുടങ്ങി അഞ്ചാം ദിവസം മുടങ്ങുകയായിരുന്നു. താരസംഘടനയായ അമ്മ പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സിനിമ മുടങ്ങിയത്. അതുവരെ സിനിമയുമായി സഹകരിച്ച താരങ്ങളും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമയോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ ആ ചിത്രം ഉപേക്ഷിക്കേണ്ടിവന്നെന്ന് പ്രിയനന്ദനന്‍ വ്യക്തമാക്കി.

Full View

Writer - Sithara

contributor

Editor - Sithara

contributor

Similar News