ടാര്‍സന്റെ ട്രയിലര്‍ കണ്ടത് 2 കോടി 50 ലക്ഷം പേര്‍: ജൂലൈയില്‍ തീയ്യേറ്ററുകളിലെത്തും
ജൂലൈയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് സിനിമ ടാര്‍സന്റെ ട്രയിലര്‍ യൂടുബില്‍ കണ്ടത് 2 കോടി 50 ലക്ഷത്തിലധികം ആളുകള്‍.
ജൂലൈയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് സിനിമ ദി ലജന്റ് ഓഫ് ടാര്‍സന്റെ ട്രയിലര്‍ യൂടുബില്‍ കണ്ടത് 2 കോടി 50 ലക്ഷത്തിലധികം ആളുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങിയത്. ഹാരിപോര്‍ട്ടര്‍ സീരിസുകളുടെ സംവിധായകന്‍ ഡേവിഡ് യാറ്റ്സാണ് ടാര്‍സന്‍ ചിത്രം സംവിധാനം ചെയ്തിതിരിക്കുന്നത്.
ഹോളിവുഡില്‍ ആനിമേഷന്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങിയാണ് ടാര്‍സനെത്തുക. ജംഗിള്‍ ബുക്കാണ് ഈ മാസം സ്കീനിലെത്തുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം. കാട്ടിലകപ്പെട്ടുപോയ ഒരു കൂട്ടി, മൃഗങ്ങളുടെ സംരക്ഷണയില്‍ വളരുകയും പിന്നിട് കാടിനെയറിയുന്ന യുവാവായി പരണമിക്കുകയും ചെയ്യുന്നതാണ് ടാര്‍സന്റെ കഥ. ഏറെ പുതുമകളോടെയായിരിക്കും പുതിയ ടാര്‍സന്‍ സ്ക്രീനിലെത്തുകയെന്ന് ട്രൈയിലറില്‍ നിന്ന് തന്നെ മനസ്സിലാക്കാം.