താരങ്ങള്‍ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം; ഫിലീം ചേംബര്‍ യോഗത്തില്‍ തീരുമാനമായില്ല
നടീ നടന്‍മാര്‍ താരനിശയില്‍ പങ്കെടുക്കരുതെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലീം ചേംബര്‍ വിളിച്ച് ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് താരനിശകളില്‍..
നടീ നടന്‍മാര്‍ താരനിശയില്‍ പങ്കെടുക്കരുതെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലീം ചേംബര്‍ വിളിച്ച് ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് താരനിശകളില്‍ പങ്കെടുക്കരുതെന്നതായിരുന്നു ഫിലീം ചേംബറിന്‍റെ പ്രധാന ആവശ്യം. എന്നാല്‍ താരസംഘടന നേതാക്കള്‍ ഇതിനെ ശക്തമായി എതിര്‍ത്തു.
ടെലിവിഷന്‍ ചാനലുകളിലെ മുഴുവന്‍ പരിപാടികളില്‍ നിന്നും താരങ്ങള്‍ വിട്ട് നില്‍ക്കണമെന്നായിരുന്നു ഫിലിം ചേംബറിന്റെ ആവശ്യം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ 11മണിക്ക് തുടങ്ങിയ യോഗത്തില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായി. താര സംഘടനയായ അമ്മയുടെ ഭാരവാഹികളായ ഇന്നസെന്റെ് ഇടവേള ബാബു, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ ഫിലീം ചേംബര്‍ നിലപാടിനെ ശക്തമായി എതിര്‍ത്തു. യോഗം അവസാനിക്കുന്നതിന് മുന്നെ ഗണേഷ് കുമാറും ഇന്നസെന്റെും യോഗവേദിയില്‍ നിന്നും മടങ്ങി. മാധ്യമ പ്രവര്‍ത്തകരെ ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചിട്ടില്ലെന്ന നിലാപാടിലായിരുന്നു ഭാരവാഹികള്‍.
തീരുമാനങ്ങളൊന്നുമില്ലാത്തതിനാല്‍ മാധ്യമ പ്രവര്‍ത്തകരെ കാണുന്നില്ലെന്നും വ്യക്തമാക്കി. താരനിശകള്‍ മാത്രമല്ല, ചാനലുകളിലെ പരിപാടികളില്‍ അവതാരകരാകുന്നതും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും താരങ്ങള്‍ വിട്ട് നില്‍ക്കണമെന്നും ഫിലീം ചേംബര്‍ നിലപാടെടുത്തിരുന്നു. അമ്മ, പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന്‍, ഫെഫ്ക തുടങ്ങിയ സംഘടനകളിലെ ഭാരവാഹികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടര്‍ന്ന് യോഗം അവസാനിപ്പിക്കുവകയായിരുന്നു. ഫിലീം ചേംബര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ വിവിധ സിനിമ സംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്താമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.