മാതൃന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ല
അടുത്തയാഴ്ച പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുള്ള ഗ്രാഫിക് രംഗങ്ങളാണ് ചിത്രത്തിന് വിനയായത്.
അഷ്തര്‍ സയ്യിദിന്റെ ചിത്രം മാതൃന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചില്ല. അടുത്തയാഴ്ച പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുള്ള ഗ്രാഫിക് രംഗങ്ങളാണ് ചിത്രത്തിന് വിനയായത്.
സ്ത്രീകള്‍ക്ക്നേരെയുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങളുള്ളതിനാല്‍ ശനിയാഴ്ച സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മുഴുവനായി കാണാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ച്ചയായി മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും അവ ശരിയായ രീതിയില്‍ ബീപ് ചെയ്തില്ലെന്നുമാണ് ബോര്‍ഡിന്റെ നിരീക്ഷണം. നേരത്തെ സമര്‍പ്പിച്ച തിരക്കഥയില്‍ നിന്ന് സിനിമ ഏറെ വ്യത്യാസം പുലര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്ക് നേരയുള്ള അതിക്രമങ്ങള്‍ക്ക് എതിരാണ് ചിത്രം എന്നാണ് പറയപ്പെട്ടതെങ്കിലും വിവാദമാവുന്ന രീതിയിലാണ് ബലാത്സംഗ ദൃശ്യങ്ങള്‍ പോലും ചിത്രീകരിച്ചിട്ടുള്ളതെന്നും സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി. എന്നാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ലെന്ന വാര്‍ത്ത നിര്‍മാതാവ് അന്‍ജും റിസ്വി നിഷേധിച്ചു. സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനയ്ക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്നും ഇന്ന് ബോര്‍ഡ് അംഗങ്ങള്‍ സിനിമ വീണ്ടും കാണുമെന്നും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ ഇതേ വരെ നിരോധിച്ചിട്ടില്ലെങ്കിലും കൃത്യസമയത്തുള്ള പ്രദര്‍ശനത്തെ നിലവിലുള്ള പ്രശ്നങ്ങള്‍ ബാധിക്കുമെന്നാണ് കരുതുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്ത പക്ഷം സിനിമ പ്രദര്‍ശിപ്പിക്കാനാവില്ല. എ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നതെങ്കിലും ചിത്രത്തിലെ കുറേയേറെ ഭാഗങ്ങള്‍ ഒഴിവാക്കപ്പെടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.