സ്വാതി കൊലക്കേസ് വെള്ളിത്തിരയിലേക്ക്; ട്രെയിലറെത്തി

Update: 2018-03-31 19:12 GMT
സ്വാതി കൊലക്കേസ് വെള്ളിത്തിരയിലേക്ക്; ട്രെയിലറെത്തി

തമിഴ്‍നാടിനെ ഞെട്ടിച്ച കൊലപാതകമായിരുന്നു സ്വാതി കൊലക്കേസ്.

തമിഴ്‍നാടിനെ ഞെട്ടിച്ച കൊലപാതകമായിരുന്നു സ്വാതി കൊലക്കേസ്. ദുരൂഹയേറെയുള്ള സ്വാതി കൊലക്കേസ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സ്വാതി കൊലൈ വളക്ക് എന്ന പേരിലാണ് ചിത്രം എത്തുക. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചെന്നൈ ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്ന സ്വാതിയെ നുങ്കംപക്കം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. കേസ് അന്വേഷണവും മറഞ്ഞിരിക്കുന്ന പല നിഗൂഡതകളും തുറന്നുകാട്ടുന്നതുമാണ് ചിത്രം. അജ്മലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് സെല്‍വനാണ് സംവിധായകന്‍.

Full View

Similar News