റിലീസിനു മുമ്പ് ബാഹുബലി 2 നേടിയത് 500 കോടി രൂപ
ദേശീയ അവാര്‍ഡ് ജേതാവ് എസ്എസ് രാജമൌലി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം തീയറ്ററില്‍ എത്തുന്നതിനു മുമ്പ് പണംവാരി ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്.
ദേശീയ അവാര്‍ഡ് ജേതാവ് എസ്എസ് രാജമൌലി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം തീയറ്ററില്‍ എത്തുന്നതിനു മുമ്പ് പണംവാരി ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. ഇന്ത്യന്‍ സിനിമ മേഖലയിലെ ഏറ്റവും വലിയ കുതിപ്പാണ് പ്രഭാസും റാണാ ദഗുപതിയും പ്രധാന കഥാപാത്രങ്ങളായ ബാഹുബലിയുടേത്.
തീയറ്റര്‍ വിതരണാവകാശവുമായി ബന്ധപ്പെട്ട് ഇതിനോടകം 500 കോടിയോളം രൂപയാണ് ചിത്രം കൊയ്തത്. തെലുങ്കു, തമിഴ്‍, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ബോളിവുഡിലെ വമ്പന്‍ താരങ്ങളുടെ ചിത്രങ്ങളെ പോലും കടത്തിവെട്ടിയാണ് ബാഹുബലിയുടെ പണക്കൊയ്ത്. ഹിന്ദി പതിപ്പിന്റെ വിതരണാവകാശം മാത്രം വിറ്റുപോയത് 120 കോടിയിലേറെ രൂപക്കാണ്. കേരളത്തിലാണെങ്കില്‍ തീയറ്റര്‍ വിതരണാവകാശത്തിനായി പൊടിച്ചത് പത്തു കോടിയിലേറെ രൂപ. നോര്‍ത്ത് അമേരിക്കയില്‍ മാത്രം ഇത് 45 കോടി രൂപയാണ്. ഏപ്രില്‍ 28 ന് ബാഹുബലി ദ കണ്‍ക്ലൂഷന്‍ പ്രദര്‍ശനത്തിനെത്തും. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പ്രഭാസ്, റാണ ദഗുപതി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, നാസര്‍, രമ്യ കൃഷ്ണന്‍, രോഹിണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.