ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാ തീരൂല്ല...പുത്രന്റെ ഒപ്പം ട്രയിലര്‍ നാളെ എത്തും

Update: 2018-04-07 12:10 GMT
Editor : admin | admin : admin
ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാ തീരൂല്ല...പുത്രന്റെ ഒപ്പം ട്രയിലര്‍ നാളെ എത്തും

അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്

അല്‍ഫോന്‍സ് പുത്രനാണ് ഒപ്പത്തിന്റെ ട്രയിലര്‍ എഡിറ്റ് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ട്രയിലര്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ട്രയിലര്‍ നാളെ എത്തും. അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ലാലേട്ടന്‍ അഭിനയിച്ച ക്ലിപ്പുകള്‍.. ഒള്ളത് പോലെ കാണാന്‍ കിട്ടിയ അവസരം തന്ന പ്രിയന്‍ സാറിനു വീണ്ടും നന്ദി. ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാ തീരൂല്ല. നന്ദി ഒപ്പത്തില്‍ ഒപ്പം വിളിച്ചതിനു...പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇടവേളക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ഒപ്പം ഒരു ക്രൈം ത്രില്ലറാണ്. ജയരാമന്‍ എന്ന അന്ധനായ ലിഫ്റ്റ് ഓപ്പറേറ്ററെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വിമല രാമനാണ് നായിക.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News