ചാര്‍ലിയുടെ തമിഴ് റീമേക്ക്; ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും

Update: 2018-04-07 18:02 GMT
Editor : Trainee
ചാര്‍ലിയുടെ തമിഴ് റീമേക്ക്; ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും

മാധവന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക..

മലയാളത്തില്‍ വന്‍ വിജയം നേടിയ ചാര്‍ലി തമിഴിലേക്ക് എത്തുമ്പോള്‍ രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തതയുമായാണ് വരുന്നത്. ദുല്‍ഖര്‍ ചെയ്ത ചാര്‍ലിക്ക് തമിഴില്‍ ജീവന്‍ നല്‍കുന്നത് മാധവനാണ്. പാര്‍വതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായ് പല്ലവിയും. ആര്‍ എല്‍ വിജയുടെ സംവിധാനം കൂടിയാകുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളമാണ്.

നീരവ് ഷായാണ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്. പ്രമോദ് ഫിലിംസാണ് സിനിമയുടെ നിര്‍മാണം. 1958 മുതല്‍ ഹിന്ദി സിനിമകള്‍ നിര്‍മിക്കുന്ന പ്രമോദ് ഫിലിംസ് ആദ്യമായാണ് ഒരു തമിഴ് ചിത്രം നിര്‍മിക്കുന്നത്. ലിയോണ്‍ ജെയിംസാണ് ചിത്രത്തിനായി സംഗീതം നല്‍കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് നിര്‍മാതാക്കളായ പ്രമോദ് ഫിലിംസാണ് അറിയിച്ചത്. ഊട്ടി, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2018ല്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Writer - Trainee

contributor

Editor - Trainee

contributor

Similar News