എം ബി എല്‍ മീഡിയ സ്കൂള്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു
ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന് പേരിട്ട മേളയില്‍ ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം എന്നിവ പ്രദര്‍ശിപ്പിക്കും. ബോഡീസ് ഫോര്‍ സെയില്‍, ഹോട്ടല്‍ റുവാണ്ട, ഷേക്സ്പിയര്‍ ഇന്‍ സാതരി.....
അഭയാര്‍ഥി പ്രതിസന്ധി പ്രമേയമാക്കി എം ബി എല്‍ മീഡിയ സ്കൂള്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 വരെ കോഴിക്കോട് ഫറോക്കിലുള്ള എം ബി എല്‍ മീഡിയസ്കൂള്‍ മിനി തിയറ്ററിലാണ് മേള. ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന് പേരിട്ട മേളയില്‍ ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം എന്നിവ പ്രദര്‍ശിപ്പിക്കും. ബോഡീസ് ഫോര്‍ സെയില്‍, ഹോട്ടല്‍ റുവാണ്ട, ഷേക്സ്പിയര്‍ ഇന്‍ സാതരി, വേള്‍ഡ് കപ്പ്, വാട്ടര്‍മാര്‍ക്ക്, എ മോസ്റ്റ് വാണ്ടഡ് മാന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അഭയാര്‍ഥികളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പാക്കേജും മേളയിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നന്പര്‍: 9846716105