'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്' ട്രെയിലര്‍ പുറത്തിറങ്ങി

Update: 2018-04-13 13:56 GMT
Editor : Muhsina
'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്' ട്രെയിലര്‍ പുറത്തിറങ്ങി

സച്ചിന്റെ ജീവിത കഥ പറയുന്ന 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി'ന്റെ ട്രെയിലര്‍ പുറത്ത് വന്നു. സച്ചിന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

സച്ചിന്റെ ജീവിത കഥ പറയുന്ന 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി'ന്റെ ട്രെയിലര്‍ പുറത്ത് വന്നു. സച്ചിന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ജെയിംസ് എര്‍സ്‌കൈനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Full View

സച്ചിന്‍റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കിയാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറങ്ങി. സച്ചിന്‍റെ കുട്ടിക്കാലത്തിലൂടെ തുടങ്ങുന്ന ട്രെയിലര്‍ ഒദ്യോഗിക ജീവിതത്തിലൂടെയും വ്യക്തി ജീവിതത്തിലൂടെയും സഞ്ചരിക്കുന്നു.

സച്ചിനൊപ്പം വീരേന്ദര്‍ സെവാഗും സച്ചിന്‍റെ മകന്‍ അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നു. ജെയിംസ് എര്‍സ്‌കൈന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിക്കുന്നത് 200 നോട്ട് ഔട്ട് പ്രൊഡക്ഷന്‍സാണ്. എ ആര്‍ റഹ്മാനാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിനായി സംഗീതം ഒരുക്കിയത്. അടുത്തമാസം 26ന് ചിത്രം തീയറ്ററുകളിലെത്തും.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News