സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്     

Update: 2018-04-13 17:42 GMT
സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്     

ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടുന്നതാണ് ഫസ്റ്റ് ലുക്ക്. ഈദ് റിലീസായി വരാനിരിക്കുന്ന ചിത്രം ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചൈനീസ് സുന്ദരി സൂവാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാറൂഖ് ഖാന്‍ അതിഥി താരമായി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. യുദ്ധത്തെ പ്രമേയമാക്കിയാണ് ചിത്രം. കബീര്‍ഖാനുമൊത്തുള്ള സല്‍മാന്റെ മൂന്നാമത്തെ ചിത്രമാണിത്.

Similar News