ദംഗലിന് പിന്നാലെ മറ്റൊരു ജീവിത കഥയുമായി ആമിര്‍ഖാന്‍   

Update: 2018-04-13 09:32 GMT
ദംഗലിന് പിന്നാലെ മറ്റൊരു ജീവിത കഥയുമായി ആമിര്‍ഖാന്‍   

ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ആമിര്‍ഖാന്‍ നായകനാകുന്നു

ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ആമിര്‍ഖാന്‍ നായകനാകുന്നു. ന്യൂസ് ഏജന്‍സിയായ ഐ.എ.എന്‍.എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സല്യൂട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം റോണിയും സിദ്ധാര്‍ത്ഥ് റായ് കപൂറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരണമില്ലായിരുന്നു. മഹേഷ് മത്തായ് യാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertising
Advertising

ഇവരോടൊപ്പം നേരത്തെയും ആമിര്‍ ഖാന്‍ ഒന്നിച്ചിട്ടുണ്ട്. ആമിര്‍ഖാനും നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ഒരാളുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ ആമിര്‍ഖാന്‍ നായകനാകുന്നത്. ചൈനയിലുള്‍പ്പെടെ റെക്കോര്‍ഡ് തീര്‍ത്ത ദംഗലാണ് ഇതിന് മുമ്പ് ആമിര്‍ ചെയ്ത ആദ്യ ബയോപിക് ഗണത്തില്‍പെടുന്ന ചിത്രം.

മഹാവീര്‍ സിങ് പൊഗാട്ട് എന്ന ഗുസ്തിക്കാരന്റെ ജീവിത കഥയായിരുന്നു ദംഗല്‍. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ആമിര്‍ ഖാന്‍. അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇതിന് ശേഷമാവും സല്യൂട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന രാകേഷ് ശര്‍മ്മ 1984-ലായിരുന്നു ബഹിരാകാശ സഞ്ചാരം നടത്തിയത്. സോയൂസ് ഷട്ടിലായിരുന്നു യാത്രയ്ക്കായി അദ്ദേഹം ഉപയോഗിച്ചിരുന്നത്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News