രക്ഷാധികാരി ബൈജുവിനെ പൊളിക്കാന്‍ ഇന്റര്‍നെറ്റില്‍ വ്യാജറേറ്റിങ്
ബിജു മേനോന്‍ ചിത്രം രക്ഷാധികാരി ബൈജുവിന്റെ റേറ്റിങ് ആണ് ഈ രീതിയില്‍ പ്രചരിപ്പിക്കുന്നത്.
സിനിമകൾക്ക് ഭീഷണിയുമായി ഇന്റർനെറ്റിൽ വ്യാജറേറ്റിങ് പ്രചരിക്കുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ ആണ് റേറ്റിങ് എത്തിയത്. ബിജു മേനോന്‍ ചിത്രം രക്ഷാധികാരി ബൈജുവിന്റെ റേറ്റിങ് ആണ് ഈ രീതിയില്‍ പ്രചരിപ്പിക്കുന്നത്.
രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ഈ വെള്ളിയാഴ്ചയാണ് തീയറ്ററുകളിലേക്ക് എത്തുന്നത്. റിലീസിനും ഒരാഴ്ച മുന്‍പേ ആണ് സിനിമയുടെ റേറ്റിങ് ഇന്റര്‍നെറ്റില്‍ എത്തിയത്. സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യം വരുന്നത് ഈ വ്യാജ റേറ്റിങ് ആണ്. ഇതുവരെ സിനിമയുടെ പ്രിവ്യൂ ഷോ പോലും നടന്നിട്ടില്ല. പിന്നെ എങ്ങനെ സൈറ്റിന് സിനിമയുടെ റേറ്റിങ് നല്‍കാനായി എന്നാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നു. ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രം ഈ മാസം 21നാണ് തിയറ്ററുകളിലെത്തുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജുമേനോന്‍ അഭിനയിക്കുന്നത്. സംഭാഷണങ്ങളുള്ള നൂറിലധികം കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട് എന്നതാണ് രക്ഷാധികാരി ബൈജുവിന്റെ ഒരു പ്രത്യേകത. കുംമ്പളം എന്ന ഗ്രാമത്തേയും അവിടത്തെ ഹൃദയമിടിപ്പായ കുംമ്പളം ബ്രദേഴ്സ് എന്ന ക്ലബിനേയും ബൈജുവിനേയും ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ബിജിബാലാണ് സംഗീത സംവിധായകന്‍.